കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്‌റ്റിലായത്. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് പൊലീസിന് ഇയാളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയായിരുന്നു. അമ്മയുടെ സുഹൃത്തിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയായ അമ്മയുടെ അടുത്ത സുഹൃത്താണ് ഇഗ്നേഷ്യസ്. പ്രതിക്ക് കുട്ടികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുടെ സുഹൃത്തും പിടിയിൽ
