പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് സമൻസ്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, ഡൽഹിയിലെ രോഹിണി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്കും, ഇന്റർനെറ്റ് ആർക്കൈവിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയോ, ആർഎസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് […]
രാത്രി വാര്‍ത്തകള്‍
ബ്രഹ്‌മപുരത്ത് 90 കോടി രൂപ മുടക്കി സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കുമെന്നും മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്. ബിപിസിഎല്ലാണ് പ്ലാന്റ് നിര്‍മ്മിക്കുക. ഒരു വര്‍ഷത്തിനകം പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഉപോല്‍പന്നമായി വളവും നിര്‍മ്മിക്കും. മാലിന്യ ശേഖരണം തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ നിര്‍വഹിക്കും. മുതല്‍ മുടക്കും പ്രവര്‍ത്തന ചെലവും ബിപിസിഎല്‍ വഹിക്കും. കോഴിക്കോട് ഉള്ളിയേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി സദാനന്ദന്‍, ചെറുമകന്‍ ധന്‍ജിത്ത് […]
വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു
വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി എറണാകുളം ഷേണായീസ് തീയേറ്ററിലാണ് പ്രദര്‍ശനം നടന്നത്. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സിനിമ കണ്ടു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയില്‍ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പ്രിവ്യൂ നടന്നത്. കേരളത്തില്‍ നടക്കുന്ന ആദ്യ പ്രിവ്യൂ ആണിതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ ഷൈജു കെ എസ് ഉള്‍പ്പെടെയുള്ളവര്‍ […]
ലോകം കാത്തിരിക്കുന്ന ചാള്‍സ് മൂന്നാമന്റെ കിരീടധാരണം
വലിയൊരു ഉല്‍സവത്തിനുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍. ബക്കിംഗ്ഹാം കൊട്ടാരവും വെസ്റ്റ് മിനിസ്റ്റര്‍ ആബിയും ചരിത്ര മുഹൂര്‍ത്തത്തിനായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണമാണു ശനിയാഴ്ച. രാജകീയ പ്രൗഢിയുള്ള ചടങ്ങുകള്‍. എഴുപതു വര്‍ഷത്തിനുശേഷം ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്ന കിരീടധാരണമാണിത്. ലോകം മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷന്‍ സെറിമണിയാണ്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണു ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ക്കു നല്‍കിയിരിക്കുന്ന പേര്. ശനിയാഴ്ച രാവിലെ 11 നു വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലാണ് കിരീടധാരണ ചടങ്ങുകള്‍. ലേകനേതാക്കള്‍ അടക്കം […]
സംസ്ഥാനത്തെ ആശുപത്രികളില്‍ എനര്‍ജി ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ആശുപത്രികളില്‍ എനര്‍ജി ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പല ആശുപത്രികളും വളരെയേറെ പഴക്കമുള്ളതായതിനാല്‍ വയറിംഗും മറ്റും പഴക്കമുള്ളതുണ്ടാകാം. അതിനാല്‍ തന്നെ വളരെയധികം വൈദ്യുതി ആവശ്യമായി വരും. ഇതിനൊരു പരിഹാരമായി സമാന്തര ഊര്‍ജം കണ്ടെത്തും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം തന്നെ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുമെന്നും മന്ത്രി.എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രധാന ആശുപത്രികളിലും രണ്ടു വര്‍ഷം കൊണ്ട് സോളാര്‍ പാനല്‍ സ്ഥാപിക്കും. ഇതിലൂടെ വൈദ്യുതി ചെലവ് വലിയ രീതിയില്‍ ലാഭിക്കാനും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഗ്രീന്‍ […]
എഐ ക്യാമറ അഴിമതിയിൽ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
എഐ ക്യാമറ അഴിമതിയിൽ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ, കെൽട്രോൺ, എസ്ആർഐടി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. എസ്റ്റിമേറ്റ് തയാറാക്കിയതിലാണ് ആദ്യ ഗൂഢാലോചന നടന്നത്. ഉപകരാർ പാടില്ലെന്നാണ് ടെണ്ടർ വ്യവസ്ഥകൾ. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന കൊള്ളയാണ്. ആരോപണ വിധേയനായ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. കൂടുതൽ രേഖകൾ അദ്ദേഹം പുറത്തുവിട്ടു. കെൽട്രോണും എസ്ആർഐടിയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. കെൽട്രോൺ അറിയാത്ത മറ്റ് കമ്പനികളുടെയും ഉപകരാർ […]
ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ
ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ. പിന്നാലെ പി ടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്. സമരവേദിയിൽ നിന്നും മടങ്ങുമ്പോൾ ജന്ദർ മന്ദറിലെ വേദിയുടെ പുറത്തു നിന്നിരുന്ന ഒരാൾ വാഹനം തടയുകയായിരുന്നു. വിഷയവുമായി പ്രതികരിക്കാൻ പി ടി ഉഷ തയ്യാറായില്ല. 25 മിനിറ്റോളമാണ് പി ടി ഉഷ താരങ്ങളോട് സംസാരിച്ചത്. പ്രതിഷേധമുണ്ടാവാൻ സാധ്യതയുള്ളതിനാൽ സമര വേദിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാർച്ച് മാസത്തിനകം മാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം വേണമെന്നും മാലിന്യ സംസ്കരണത്തിൽ നവീന സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി
മോദി പരാമര്‍ശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി പരാമർശത്തിൽ രാഹുലിനെതിരെ റാഞ്ചിയിലും ഒരാൾ പരാതി നൽകിയിരുന്നു. പ്രദീപ് മോദിയെന്നയാളാണ് കോലാർ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതി നിര്‍ദ്ദേശം. ഇതോടെ രാഹുൽ രാഞ്ചി കോടതിയിലും നേരിട്ട് ഹാജരാകുമെന്ന് ഉറപ്പായി.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി 8 ാം തീയതിയോടെ അതി തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ഇത് പിന്നീട് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനപ്രദേശത്തിലും ശക്തിയും എങ്ങനെയാകുമെന്നത് വ്യക്തമായിട്ടില്ല. അതി തീവ്ര ന്യൂനമർദ്ദമുണ്ടായാൽ മഴ സാഹചര്യം കനത്തതാക്കാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലടക്കം ഇതിന്‍റെ സ്വാധീനം ഉണ്ടാകുമോ എന്നത് വൈകാതെ അറിയാനാകും.
