Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജേഷ് എം മേനോനെ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിക്കും

അഭിഭാഷകൻ രാജേഷ് എം മേനോനെ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിക്കും. പെൺകുട്ടികളുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നിയമനം. അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ട കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോൻ.ലോക്കൽ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകി എന്നായിരുന്നു ഉത്തരവിലെ വിമർശനം

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യൂത്ത് കെയറിന്‍റെ പ്രവ‍ർത്തനങ്ങൾ ഓ‍ർമ്മിപ്പിച്ച് ഷാഫി പറമ്പിൽ

യൂത്ത് കെയർ ജില്ലാ സമ്മേളനത്തിനിടയിലെ രമേശ് ചെന്നിത്തലയുടെ വാക്കുകൾ ചർച്ചയായതിന് പിന്നാലെ യൂത്ത് കെയറിന്‍റെ പ്രവ‍ർത്തനങ്ങൾ ഓ‍ർമ്മിപ്പിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ. സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങൾ കൊണ്ടാണ് പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയർ മാറിയതെന്ന് ഷാഫി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ സമരം നടത്തിയതിലൂടെ നിരവധി കേസുകളിൽ യൂത്ത് കെയർ പ്രവർത്തകർ പ്രതി ചേർക്കപ്പെടുകയും ക്രൂര മർദനങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.വന്ദേ ഭാരത് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെട്ടിട നികുതി കുറയ്ക്കില്ലെന്ന് മന്ത്രി എംബി രാജേഷ്

കെട്ടിട നികുതി അഞ്ചു ശതമാനം മാത്രമാണ് വർധിപ്പിച്ചത്. 25 ശതമാനം വർധനവായിരുന്നു ശുപാർശ ചെയ്തിരുന്നതെന്നും, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്നും മന്ത്രി എംബി രാജേഷ്. സർക്കാരിന് ഇതിൽ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങൾക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വർധന നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 3

◾എഐ ട്രാഫിക് കാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി നേരത്തെയും കരാര്‍ ഏറ്റെടുത്തു പങ്കാളിയായിരുന്നതിന്റെ രേഖകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എടുത്ത കരാര്‍ നടപ്പാക്കിയത് പ്രസാഡിയോ കമ്പനിയാണ്. ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ◾ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു സ്വര്‍ണം കടത്താന്‍ സഹായിക്കാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരണവുമായി കള്ളക്കടത്തു സംഘം. തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. കള്ളക്കടത്തിന്റെ മുപ്പതോളം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ എന്ന് സുധാകരൻ

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് കമ്പനിയിൽ പങ്കാളിത്തം ഉണ്ടെന്നതിന് രേഖയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ എന്ന് സുധാകരൻ ആരോപിച്ചു.മന്ത്രിമാർ ഇരുട്ടിലാണ്. അവർ അറിയാതെ ഇക്കാര്യം ഓപ്പറേറ്റ് ചെയ്യാൻ ആർക്കാണ് കഴിയുകയെന്നും , എഐ ക്യാമറയിൽ നടന്നത് വൻ കൊള്ളയാണ്. അഴിമതി പുറത്ത് കൊണ്ട് വരാൻ നിയമ നടപടിയും ആലോചിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർന്നു.

Posted inബിസിനസ്സ്

ഒറ്റയടിക്ക് കൂടിയത് 640 രൂപ, സ്വര്‍ണം പവന് 45,200!

സ്വര്‍ണത്തിന് ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപ കൂടി. 45,200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 44,560 രൂപയായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വില. 45,320 രൂപയാണ് സ്വര്‍ണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വില. ഈ വര്‍ഷം ഏപ്രില്‍ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത്. […]

Posted inടെക്നോളജി

പ്രതിദിനം രണ്ട് ജിബി ഡാറ്റ, കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്ക് കിടിലന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എന്‍എല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 160 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഏകദേശം അഞ്ച് മാസത്തിലധികം സേവനങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ലോക്കല്‍ സര്‍വീസ് ഏരിയയിലും, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള ദേശീയ റോമിംഗ് ഏരിയകളിലും ലോക്കല്‍, എസ്ഡി കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് […]

Posted inവിനോദം

‘നെയ്മര്‍’ ചിത്രത്തിലെ പുതിയ ഗാനം ‘ഇളമൈ കാതല്‍’

മലയാളത്തിന്റെ ഹിറ്റ് കോമ്പോ മാത്യു തോമസിനും നസ്‌ലെനുമൊപ്പം ടൈറ്റില്‍ കഥാപാത്രമായി ഒരു നായ എത്തുന്ന ചിത്രമാണ് ‘നെയ്മര്‍’. ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഇളമൈ കാതല്‍’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. ആന്റണി ദാസന്‍ ആണ് ആലാപനം. വി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യുവതാരങ്ങളെ കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, […]

Posted inവിനോദം

‘ഛത്രപതി’ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍

നടന്‍ ബെല്ലംകൊണ്ട ശ്രീനിവാസും സംവിധായകന്‍ വി വി വിനായകും ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് ‘ഛത്രപതി’. പ്രഭാസ് പ്രധാന വേഷത്തില്‍ എത്തിയ എസ്എസ് രാജമൗലിയുടെ 2005 ലെ ബ്ലോക്ക്ബസ്റ്ററിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ചിത്രം. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ബഡ്ജറ്റിലും സ്‌കെയിലും ഒറിജിനല്‍ തെലുങ്ക് ഛത്രപതിയെക്കാള്‍ ഏറെ മുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എസ്എസ് രാജമൗലിയുടെ തെലുങ്ക് ഛത്രപതി ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെക്കുറിച്ചായിരുന്നുവെങ്കില്‍, ഹിന്ദി പതിപ്പ് ഇന്ത്യ-പാക് പാശ്ചത്തലത്തിലാണ്. പാകിസ്ഥാനില്‍ നിന്നുള്ള പലായനത്തിനിടെ […]