ഇന്ന് ലോക മാദ്ധ്യമ സ്വാതന്ത്ര്യ ദിനം. മനുഷ്യാവകാശങ്ങളുടെ ഭാവി മാദ്ധ്യമ സ്വാതന്ത്രത്തിലാണ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷം. 1993 ലാണ് മാധ്യമ സ്വാതന്ത്രത്തിനായി ഒരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും ചാലകം എന്ന നിലയിൽ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നാണ് ഇത്തവണ യുണെസ്ക്കോ പറയുന്നത്.
റേഷൻ വിതരണം താളം തെറ്റിയ സംഭവത്തിൽ പരസ്പരം പഴിചാരി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷന് കേരളം തയ്യാറായില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമർശനം. എന്നാൽ എൻഐസിക്ക് കീഴിലെ ആധാർ സർവ്വീസിംഗ് ഏജൻസി സംവിധാനത്തിലേക്ക് ആധാർ ഓതന്റിക്കേഷൻ മാറ്റിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നാണ് കേരളത്തിന്റെ വിശദീകരണം.ഇ പോസ് സംവിധാനത്തിലെ പിഴവ് സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനത്തെയാകെ തകിടം മറിച്ചതോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നത്
പ്രഭാത വാര്‍ത്തകള്‍ | മെയ് 3
◾മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്കും എഐസിസി ആസ്ഥാനത്തിനും സുരക്ഷ കൂട്ടി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ബജ്രംഗ്ദളിനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബജ്രംഗ്ദള്‍ മാര്‍ച്ച് നടത്തുന്നതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അധികാരത്തില്‍ വന്നാല്‍ ബജ്രംഗദളും പോപ്പുലര്‍ ഫ്രണ്ടുംപോലെ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പരാമര്‍ശം. ◾എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന തീരുമാനം പുനപരിശോധിക്കുമെന്ന് ശരത് പവാര്‍. സഹപ്രവര്‍ത്തകരുടെ സമ്മര്‍ദംമൂലമാണ് പുനപരിശോധിക്കുമെന്നു ശരത് പവാര്‍ സമ്മതിച്ചതെന്ന് മരുമകന്‍ അജിത് പവാര്‍ വെളിപെടുത്തി. പാര്‍ട്ടിയുടെ അടുത്ത അധ്യക്ഷന്‍ ബിജെപിയുമായി അടുക്കാന്‍ ആഗ്രഹിക്കുന്ന […]
81 വര്‍ഷം മുമ്പ് തകര്‍ത്ത കപ്പല്‍
രണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ജൂലൈ ഒന്നിന് യുഎസ് സൈന്യം മുക്കിയ ജാപ്പനീസ് യാത്രാകപ്പലായ മോണ്ടെവീഡിയോ മാറുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫിലിപ്പീന്‍സിന് സമീപത്ത് കടലില്‍ നാല് കിലോമീറ്റര്‍ ആഴത്തിലാണ് 81 വര്‍ഷങ്ങള്‍ക്കു ശേഷം കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജാപ്പനീസ് കപ്പലില്‍ ആയിരത്തോളം ഓസ്ട്രേലിയന്‍ യുദ്ധത്തടവുകാരാണ് ഉണ്ടായിരുന്നത്. അക്കാര്യം അറിയാതെയാണ് യുഎസ് സൈന്യം ടോര്‍പ്പിഡോ ഉപയോഗിച്ച് കപ്പല്‍ മുക്കിയത്. ജപ്പാന്റെ പിടിയിലായ 850 സൈനീകരടക്കം 979 ഓസ്ട്രേലിയന്‍ പൗരന്മാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫിലിപ്പൈന്‍സിലെ പ്രധാന ദ്വീപായ ലുസോണിന്റെ വടക്കുപടിഞ്ഞാറ് […]
എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ
എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്.
വിദേശ നിക്ഷേപത്തില്‍ വര്‍ധന
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന എഫ്.പി.ഐ വാങ്ങല്‍ നടന്നത് ഏപ്രിലില്‍. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത് 11,631 കോടി രൂപയുടെ വാങ്ങല്‍. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുപ്രകാരം ഒരുമാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന എഫ്.പി.ഐ ഇന്‍ഫ്‌ളോ ആണിത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്.പി.ഐകള്‍ അറ്റവാങ്ങലുകാരായി മാറുന്നത്. എന്‍.എസ്.ഡി.എല്‍ ഡാറ്റ പ്രകാരം, ഏപ്രിലില്‍ ഡെറ്റ്, ഡെറ്റ്-വിആര്‍ആര്‍ ഇന്‍സ്ട്രുമെന്റുകളില്‍ യഥാക്രമം 806 കോടി രൂപയുടെയും 1,235 കോടി രൂപയുടെയും അറ്റനിക്ഷേപം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തി. […]
‘കേരള സ്റ്റോറി’യില്‍ തിരുത്ത്, 32,000 പെണ്‍കുട്ടികളുടെ കഥ മൂന്നായി!
വിവാദത്തിനു പിന്നാലെ ‘കേരള സ്റ്റോറി’ സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്. കേരളത്തില്‍നിന്ന് 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നേരത്തേ സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞിരുന്നു. ‘ദി കേരളാ സ്റ്റോറി’യുടെ ഹിന്ദി ട്രെയിലര്‍ യൂട്യൂബില്‍ […]
എഐ ക്യാമറ പദ്ധതിയെ എതിര്‍ത്തു തോല്പിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ ക്യാമറ പദ്ധതിയെയും എതിര്‍ത്തു തോല്പിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. എ ഐ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നു. ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരേ തെരുവിലിറങ്ങി സമരം നടത്തുമെന്നും ഇതേ രീതിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
16 മണിക്കൂര്‍ കൊണ്ട് സിനിമ ‘ എന്ന് സാക്ഷാല്‍ ദൈവം’
സ്‌ക്രിപ്റ്റ് ടു സ്‌ക്രീന്‍ കാറ്റഗറിയില്‍ വെറും 16 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിച്ച ‘ എന്ന് സാക്ഷാല്‍ ദൈവം’ എന്ന സിനിമ ലോക റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹമായിരിക്കുന്നു. പ്രീപ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകനെറുകയിലെത്തിയത്. യു ആര്‍ എഫ് (യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്സ് ഫോറം) വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബഹുമതികളാണ് ചിത്രം കരസ്ഥമാക്കിയത്. ഡബ്ല്യു എഫ് സി എന്‍, സി ഓ ഡി, മൂവിവുഡ് എന്നീ […]
മാരുതിയുടെ ഇന്നോവ ഹൈക്രോസ് ജൂലൈയില്‍
ടൊയോട്ടയുടെ ജനപ്രിയ എം.പി.വിയായ ഇന്നോവയുടെ എറ്റവും പുതിയ പതിപ്പാണ് ഇന്നോവ ഹൈക്രോസ്. ടൊയോട്ട- മാരുതി സുസുക്കി സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി മാരുതിയുടെ എം.പി.വി വരുകയാണ്. ഇത് ജൂലൈയോട ലോഞ്ച് ചെയ്യുമെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സെവന്‍ സീറ്റര്‍ വാഹനം മാരുതി ഉത്പന്നങ്ങളില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കും. ടൊയോട്ട ടിഎന്‍ജിഎ-സി ആര്‍ക്കിടെക്ചറില്‍ ആയിരിക്കും നിര്‍മ്മിക്കുക. ഇന്നോവ ഹൈക്രോസില്‍ കാണാവുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, കരുത്തുറ്റ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുകള്‍ വാഹനത്തിന് […]
