എ ഐ ക്യാമറാ വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് വിഡി സതീശൻ. ആരോപണം മുഖ്യമന്ത്രിയുടെ വാതിൽപടിക്കലാണെന്നും,ഇത്രയും ഭീരുവായ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും,യു ഡി എഫ് ചർച്ച ചെയ്താണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്,മുഖ്യമന്ത്രിയുടെ പരിഹാസം ഭീതിയും ഭയവും കാരണമാണെന്നും, മുഖ്യമന്ത്രിയുടെ മഹാ മൗനം എന്തിനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
യുട്യൂബ് വിവരണത്തിൽ മുപ്പത്തിരണ്ടായിരത്തിൽ നിന്നും മൂന്നാക്കി തിരുത്തി കേരളാ സ്റേറാറി സിനിമയുടെ അണിയറ പ്രവർത്തകർ
മതം മാറിയവരുടെ എണ്ണം യുട്യൂബ് വിവരണത്തിൽ മുപ്പത്തിരണ്ടായിരത്തിൽ നിന്നും മൂന്നാക്കി തിരുത്തി കേരളാ സ്റേറാറി സിനിമയുടെ അണിയറ പ്രവർത്തകർ. അതോടൊപ്പം കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 2
◾തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നതു പരിശോധിക്കാന്‍ വിദഗ്ധ സമിതി പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റി. ◾എഐ കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്. ബിനാമിയാണെന്ന് […]
എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ് പവാർ
മുംബൈയിൽ ആത്മകഥാ പ്രകാശന ചടങ്ങിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ് പവാർ. എൻസിപി രൂപീകരിച്ചത് മുതൽ പാർട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാർ. എന്നാൽ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എപ്പോൾ ഈ തീരുമാനം ഉണ്ടാകുമെന്നത് വ്യക്തമല്ല. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശരദ് പവാർ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
മന്ത്രിമാർ നടത്തുന്ന അദാലത്തിൽ പരാതികളുടെ പ്രവാഹം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് താലൂക്ക് തലത്തിൽ മന്ത്രിമാർ നടത്തുന്ന അദാലത്തിൽ പരാതികളുടെ പ്രവാഹം. ടോക്കൺ സംവിധാനം ഇല്ലാത്തതിനാൽ മന്ത്രിമാരെ മണിക്കൂറുകളോളം കാത്തു നിന്ന് ജനം . സ്വന്തമായി വീട് വയ്ക്കണമെന്നും, ചികിൽസാ സഹായം തേടിയും, എ പി എൽ റേഷൻ കാർഡ് ബി പി എൽ ആക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങളെത്തി. മന്ത്രിമാർക്കൊപ്പം എം എൽ എമാരും മേയറും കളക്റ്ററും അദാലത്തിൽ പങ്കെടുത്തു.
തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നത് പഠിക്കാൻ കമ്മിറ്റി പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള, അഭിഭാഷകനായ റിഷി മൽഹോത്രയുടെ ഹർജിയിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്. തൂക്കിക്കൊല്ലുന്നത് മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് റിഷി മൽഹോത്ര കോടതിയിൽ വാദിച്ചിരുന്നത്.തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഐഡിബിഐ ബാങ്കിന്റെ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധന
2023 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 64% വര്‍ധിച്ച് 1,133 കോടി രൂപയായി. 2021-22 നാലാം പാദത്തില്‍ ബാങ്ക് 691 കോടി രൂപയാടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത വരുമാനം മുന്‍വര്‍ഷം സമാന കാലയളവിലെ 5,444.08 കോടി രൂപയില്‍ നിന്ന് 7,013.84 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 2,420 കോടി രൂപയില്‍ നിന്ന് 3,280 കോടി രൂപയായി വളര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ബാങ്കിന്റെ അറ്റാദായം […]
‘ബ്ലൂ സ്‌കൈ’, പുതിയ ആപ്പുമായി ജാക്ക് ഡോര്‍സി
ആദ്യ കാഴ്ചയില്‍ തന്നെ ട്വിറ്ററെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ സോഷ്യല്‍ മീഡിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ സഹസ്ഥാപകനും, മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ‘ബ്ലൂ സ്‌കൈ’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്പില്‍ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂ സ്‌കൈ ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ജാക്ക് ഡോര്‍സി സൂചനകള്‍ നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കിക്കൊണ്ടാണ് ബ്ലൂ സ്‌കൈ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകള്‍ പങ്കുവയ്ക്കാനും, ഷോര്‍ട്ട് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യാനും സാധിക്കുന്നതാണ്. […]
ബുള്ളറ്റ് ഡയറീസിലെ ഗാനം ‘വെയിലെല്ലാം..’
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും മേഘാ ജോസ്‌കുട്ടിയുമാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ബി3എം ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് […]
‘ക്വീന്‍ എലിസബത്ത്’ ചിത്രീകരണം പൂര്‍ത്തിയായി
നരേനും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീര നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് ‘ക്വീന്‍ എലിസബത്ത്’. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി […]
