റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുതിയ പതിപ്പില്‍ വരുന്നു. ഹിമാലയന്‍ 450 എന്ന കൂടുതല്‍ കരുത്തുള്ള അഡ്വഞ്ചര്‍ ബൈക്ക് വൈകാതെ ലോഞ്ച് ചെയ്യും. നിലവില്‍ വില്പനയിലുള്ള ഹിമാലയനില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഹിമാലയന്‍ 450 വരുന്നത്. എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്‍വശത്ത് 19 ഇഞ്ച് വീലുകള്‍ തുടങ്ങിയവ പുതിയ മോഡലില്‍ ഉണ്ടാകും. സ്പ്ലിറ്റ് സീറ്റുകള്‍, പുതിയ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ എന്നിവയും ഇതില്‍ കാണാം. പുതിയ ഡിജിറ്റല്‍ […]
മുഞ്ചാസന്‍ കഥകള്‍ റീലോഡഡ്
നുണകളുടെ രാജാവ് മുഞ്ചാസന്റെ പൊട്ടിച്ചിരിപ്പിക്കുന്ന നുണകളുടെ പുസ്തകം. പച്ചവെള്ളത്തിനു തീപിടിക്കുന്ന പെരുംനുണകള്‍ ഒന്നിനു പിറകേ ഒന്നായി കോര്‍ത്തൊരുക്കിയിരിക്കുന്നു. വായനയുടെ രസച്ചരട് പൊട്ടാതെ ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന നുണകള്‍. അമ്മാവനും മൈഡിയര്‍ മരുമകനും നെപ്പോ അളിയനും ഇറ്റൂട്ടനും ഹിറ്റ്‌ലറും ഒറാനൂട്ടോനും മുഞ്ചാസന്‍ ചേട്ടന്റെ നുണകളിലെ ആണിക്കല്ലുകളാണ്. പൊട്ടിച്ചിരിച്ച് ആവര്‍ത്തിച്ചു വായിക്കാവുന്ന ഓരോ നുണകളിലും യുക്തിയുടെ കണികയും ഉള്‍പ്പെട്ടിരിക്കുന്നു. ‘മുഞ്ചാസന്‍ കഥകള്‍ റീലോഡഡ്’. എം.ആര്‍ പ്രദീപ്. മാമ്പഴം ഡിസി ബുക്‌സ്. വില 359 രൂപ.
ആരോഗ്യമുള്ള മുടിയ്ക്ക് വേണം ആരോഗ്യകരമായ ഭക്ഷണശീലം
മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം തന്നെയാണ് പ്രധാനം. ചര്‍മ്മത്തിനെന്നപോലെ മുടിക്കും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിച്ചാലെ കരുത്തും ആരോഗ്യവുമുണ്ടാകൂ. ഇരുമ്പ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയാല്‍ സമൃദ്ധമാണ് ചീര. മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇവ സുപ്രധാന പങ്ക് വഹിക്കും. രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ ചീരയില്‍ നിന്നടക്കം ലഭിക്കുന്ന ഇരുമ്പ് സഹായിക്കും. ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്, ഇത് ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. ഇത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറച്ച് […]
മധ്യാഹ്ന വാര്‍ത്തകള്‍
തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്നതു പരിശോധിക്കാന്‍ വിദഗ്ധ സമിതിയുടെ പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം ആരായണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റി. എഐ കാമറ ഇടപാടില്‍ ടെന്‍ഡര്‍ ഏറ്റെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാ പിതാവിന്റെ ബിനാമിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് കാമറ ടെന്‍ഡര്‍ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടര്‍ രാംജിത്. […]
കെൽട്രോൺ മോട്ടോർവാഹനവകുപ്പ് തർക്കം മുറുകുന്നു
കെൽട്രോൺ മോട്ടോർവാഹനവകുപ്പ് തർക്കം മുറുകുകയാണ്.ബോധവത്ക്കരണ നോട്ടീസ് കെൽട്രോൺ ഇതുവരെ അയച്ചിട്ടില്ല.കഴിഞ്ഞ മാസം 20 നാണ് ബോധവത്ക്കരണ നോട്ടിസ് നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.നോട്ടീസയക്കുന്നതിലെ ചെലവിനെ ചൊല്ലിയാണ് തർക്കം.കരാർ പ്രകാരം കെൽട്രോൺ നോട്ടീസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ പിഴയില്ലാതെ നോട്ടീസയക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. അതോടൊപ്പം എ ഐ ക്യാമറ വിവാദത്തില്‍,ഗതാഗത കമ്മീഷറോട് ഗതാഗത മന്ത്രി വിശദീകരണം തേടി.ധനവകുപ്പിൻ്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോയെന്ന് വിശകരണം നൽകണം.ഉപകരാർ നൽകിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിൻ്റെ അനുമതിയും കെൽട്രോൺ വാങ്ങിയിരുന്നില്ല.
132 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല
എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല.എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയാണെന്നും,പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ ഒളിപ്പിച്ചുവച്ച രേഖകൾ ഞങ്ങൾ പുറത്തുവിടുന്നു. രേഖകൾ പലതും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. ടെണ്ടറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസസ് കമ്പനിക്ക് പ്രവൃത്തി പരിചയമില്ലാത്തതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കര്‍ണാടകയില്‍ സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് പ്രകടന പത്രിക
ഗൃഹ ജ്യോതി, ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി, ശക്തി എന്നിങ്ങനെ അഞ്ചിന വാഗ്ദാനങ്ങൾ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ അംഗീകരിക്കും.50% സംവരണ പരിധി 70% ആക്കി ഉയർത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയർത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും.എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ് ടോപ് […]
ആശ്രമം കത്തിച്ച കേസിൽ കരുമംകുളം സ്വദേശി ശബരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കരുമംകുളം സ്വദേശി ശബരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.നിലവിൽ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്.ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.ആദ്യ അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.ആദ്യ അന്വേഷണ സംഘം പലതും ഒളിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെയും പരാതി. എസ്പി സുനിൽ കുമാറിൻെറയും ഡിവൈഎസ്പി എം.ഐ.ഷാജിയുടേയും നേതൃത്വത്തിലുളള നാലാമത്തെ സംഘമാണ് ആശ്രമം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ താരങ്ങൾ
ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്.താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിങ് സിദ്ധുവും ജന്തർ മന്തറിൽ എത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷനെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് താരങ്ങൾ.
നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍
ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വൻ തോതിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേർ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിനെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ സംസ്ഥാന സർക്കാർ നിയമോപദേശം തേടി, സംസ്ഥാനത്ത് പ്രദർശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് വിവരം. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം നേടിയത്. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്
