Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  അബ്ദുള്‍ നാസര്‍ മദനിക്കു നാട്ടിലെത്താന്‍ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭീമമായ തുക മുടക്കി നാട്ടിലേക്കു വരേണ്ടതില്ലെന്ന് മദനിയും കുടുംബവും നിലപാടെടുത്തു. മാസം 20 ലക്ഷം രൂപ നിരക്കില്‍ 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്യ തുക കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 82 ദിവസത്തേക്ക് കേരളത്തിലേക്കു പോകാനാണു സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലെ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരു മരണം. വീടിനോട് […]

Posted inപുസ്തകങ്ങൾ

പ്രണയ മാനിഫെസ്റ്റോ

പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സ്പന്ദിക്കുന്നു. ‘പ്രണയ മാനിഫെസ്റ്റോ’. ഡോ. സോയ ജോസഫ്. മാതൃഭൂമി. വില 144 രൂപ.  

Posted inആരോഗ്യം

തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ അരുത്!

കത്തുന്ന വെയില്‍ നിന്ന് അല്‍പം ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും തണ്ണിമത്തന്‍ സഹായിക്കും. എന്നാല്‍ തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലം അവയുടെ പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കാതെ വന്നേക്കാം. ഇത് ശരീരത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഇത് കഴിച്ച് പിന്നാലെ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇവ രണ്ടും പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തിന്റെ ദഹനസംവിധാനത്തെ ബാധിക്കുകയും ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. തണ്ണിമത്തന് ശേഷം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ

കക്കുകളി വിവാദത്തിൽ ക്രൈസ്തവ സഭകളെ പിന്തുണച്ച് കെ സുധാകരൻ. കേരളത്തിൻറെ മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ചവരാണ് ക്രിസ്ത്യൻ സമൂഹം. ‘കക്കുകളി’ നാടകം ആശങ്കാജനമാണ്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾക്ക് സർക്കാർ നൽകുന്നത് പുല്ലുവില. സർക്കാർ തന്നെ നാടകം പ്രചരിപ്പിക്കാൻ ഇറങ്ങുന്നത് അപകടകരമായ പ്രവണതയാണ്. മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാൻ നടക്കുന്ന സിപിഐഎമ്മും ബിജെപിയും നാടകം മുതലെടുക്കും. ഇക്കാര്യം അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു

ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാണാറെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. 418 ബാറുകൾ അനുവദിയ്ക്കാൻ 5 കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപങ്ങളും സി.ബി.ഐ ഉന്നയിച്ചിട്ടുണ്ട്. കൊച്ചി സി.ബി.ഐ. യൂണിറ്റിലെ എസ്.പി എ. ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. പരസ്പര സമ്മതത്തോടെയുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയെ കുറിച്ചുള്ളതല്ലെന്ന് മനസ്സിലാക്കണം. സ്വന്തം കാര്യമല്ല, സംസ്ഥാനത്ത് ബിജെപി എന്ത് ചെയ്യുമെന്നാണ് പറയേണ്ടതെന്നും രാഹുൽ വിമർശിച്ചു. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചുവെന്ന മോദിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു

കേരളത്തിലേക്ക് വരാൻ മദനിക്ക് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ആ സമയത്ത് തന്നെ കർണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശവും ഉണ്ടായിരുന്നു. സുരക്ഷയ്ക്കുള്ള ചെലവ് മദനിയിൽ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹ‍ർജിയിൽ ഇടപെടുന്നില്ലെന്നും, കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു ഇതോടെ കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചിട്ടും ഈ പണം അടക്കം മദനിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളാ സ്റ്റോറി കേരളത്തിൽ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് ശശി തരൂർ

കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തിൽ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്.ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികൾക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തെ വിലക്കാൻ ആവില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ

സുപ്രീം കോടതി വിധി ചരിത്രപരമായ തീരുമാനമാണ്. നീതിന്യായ സംവിധാനത്തോടുള്ള ബഹുമാനം ഇരട്ടിപ്പിക്കുന്ന തീരുമാനമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് യുപിയിൽ നിന്നുള്ള സൈദ് വസീം റിസ്വി എന്നയാളാണ് ഹ​ർജി നൽകിയത്.