Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 1

◾ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിനു തയാറെന്ന് സുപ്രീം കോടതിയില്‍ സിബിഐ. ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി കെ ബാബു, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവര്‍ക്കെതിരെ തൃശൂര്‍ സ്വദേശി പി.എല്‍ ജേക്കബാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിബിഐ അന്വേഷിക്കട്ടെ, സത്യം എല്ലാവരും അറിയണമെന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിനിമയ്ക്ക് പിന്നിൽ വർ​ഗീയ അ‍‍ജണ്ടയുണ്ടെന്ന് എം.വി.​ഗോവിന്ദൻ

കേരള സ്റ്റോറി സിനിമയ്ക്ക് പിന്നിൽ വർ​ഗീയ അ‍‍ജണ്ടയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ.അതേസമയം, 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തിൽ നിന്നും ഐഎസിൽ പോയവരുടെ എണ്ണമെന്ന് സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും, സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാർ വിമർശിക്കാനെന്നും സംവിധായകൻ പറഞ്ഞിരുന്നു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാളി ദേവിയുടെ ചിത്രം പിൻവലിച്ച് യുക്രൈൻ

യുക്രൈന്‍റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നായ ഡിഫൻസ് യു വിലാണ് കഴിഞ്ഞ ദിവസം കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ അതിശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയ‍ർന്നത്. ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രം പിൻവലിച്ചത്. കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയ്ക്ക് സമാനമായാണ് കാളിദേവിയെ ചിത്രീകരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. മതചിഹ്നവും പേരുമുള്ള പാർട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹർജി.മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാർഥികൾ വോട്ടുതേടാൻ പാടില്ല. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പടെ ചില സംസ്ഥാന പാർട്ടികളുടെ പേരിൽ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ കൊടിയിൽ മതപരമായ ചിഹ്നവുമുണ്ട്. ഇങ്ങനെയുള്ള പാർട്ടികളെ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.

Posted inബിസിനസ്സ്

2,494 കോടി രൂപ സമാഹരിച്ച് പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ്

ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) പ്രമോട്ട് ചെയ്യുന്ന പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് റൈറ്റ്‌സ് അവതരണത്തിലൂടെ 2,494 കോടി രൂപ സമാഹരിച്ചു. 2023 ഏപ്രില്‍ 27-ന് അവസാനിച്ച ഇഷ്യൂവിലൂടെ ലഭിച്ച തുക മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കുക. റൈറ്റ്‌സ് ഇഷ്യൂ കഴിയുമ്പോള്‍, കമ്പനിയുടെ പ്രൊമോട്ടര്‍ എന്ന നിലയില്‍ പി.എന്‍.ബിയുടെ ഓഹരി പങ്കാളിത്തം 32.53 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തില്‍ താഴെയാകും. എന്നാല്‍ ഇത് 26 ശതമാനത്തേക്കാള്‍ കൂടുതലായതിനാല്‍ പ്രമോട്ടര്‍ പദവി നിലനിര്‍ത്താന്‍ ബാങ്കിനാകും. 2021 […]

Posted inടെക്നോളജി

ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം, ഗൂഗിള്‍ ഡ്രൈവ് വേണ്ട!

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയൊരു ഫീച്ചറിലാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചാറ്റുകള്‍ എളുപ്പം കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സവിശേഷത. വാബീറ്റഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇനി മുതല്‍ രണ്ട് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ കൈമാറാന്‍ ഗൂഗിള്‍ ഡ്രൈവിന്റെ ആവശ്യമില്ല. ‘ഗൂഗിള്‍ ഡ്രൈവ് ചാറ്റ് ബാക്കപ്പുകളുടെ’ ആവശ്യമില്ലാതെ മറ്റ് ഫോണുകളിലേക്ക് വാട്‌സ്ആപ്പ് ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഏറ്റവും പുതിയ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.9.19-ല്‍ ഈ […]

Posted inവിനോദം

‘മധുര മനോഹര മോഹ’ ത്തിലെ ഗാനം ‘ഒരു നോക്കില്‍’

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘ഒരു നോക്കില്‍’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ് വേണുഗോപാലും ഭദ്ര രജിനും ചിത്രത്തിനായി ആലപിച്ച ഗാനത്തില്‍ ആര്‍ഷയും ഷറഫുദ്ധീനുമാണ് ഉള്ളത്. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ‘മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത […]

Posted inവിനോദം

റൊമന്റിക് ഫാമിലി ചിത്രം ‘അനുരാഗം’ ട്രെയിലര്‍

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ‘അനുരാഗ’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു പക്കാ റൊമന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മെയ് അഞ്ചിന് അനുരാഗം പ്രദര്‍ശനത്തിനെത്തും. തെന്നിന്ത്യന്‍ ഡയറക്ടര്‍ ഗൗതം വാസുദേവ് മേനോന്‍, ജോണി ആന്റണി, ക്വീന്‍, കളര്‍പടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിന്‍ ജോസ്, 96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി, ഷീല, ദേവയാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, […]

Posted inഓട്ടോമോട്ടീവ്

ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട്

ആഡംബരത്തിന്റെ അവസാന വാക്കായി ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് വിപണിയിലെത്തിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഡിഫന്‍ഡര്‍ 130 വി8-നും ഡിഫന്‍ഡര്‍ 110നും ഒപ്പമാണ് ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ടും ഈ നിരയിലേക്ക് എത്തുന്നത്. ഇതോടെ ഡിഫന്‍ഡര്‍ ശ്രേണിയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്‌സുകളും ലഭ്യമാക്കുകയാണ് കമ്പനി. ആഡംബരപൂര്‍ണമായ ഇന്റീരിയര്‍ സ്പെയ്സും ഓള്‍-ടെറൈന്‍ ശേഷിയുമുള്ളതാണ്. അഞ്ച് സീറ്റുകളുമായെത്തുന്ന വാഹനം സാഹസിക യാത്രകള്‍ക്ക് വലിയ സാധ്യതകള്‍ നല്‍കുകയാണ്. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, കാര്‍പാത്തിയന്‍ ഗ്രേ, ഈഗര്‍ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളിലാണ് വാഹനം […]

Posted inപുസ്തകങ്ങൾ

വേറിട്ട ശ്രീരാമന്‍

വി.കെ. ശ്രീരാമനറിയാം ചരിത്രത്തിന്റെ മൗനങ്ങളിലേക്ക് വീണുപോയവരുടെ, വീഴ്ത്തപ്പെട്ടവരുടെ ജീവിതം. അവരുടെ ഊരറിയാം. ഉള്ളറിയാം. പോരും പൊരുത്തവുമറിയാം. നിലനില്‍പ്പും നിലയില്ലായ്മയുമറിയാം. ഭാഷയറിയാം. അതിലെ ഇരുള്‍ധ്വനികളറിയാം. സിനിമയിലുണ്ടെങ്കിലും ദൃശ്യവ്യവസായത്തോടും അതുത്പാദിപ്പിക്കുന്ന കാഴ്ചക്കേടുകളോടും യോജിപ്പിലല്ല വി.കെ. ശ്രീരാമന്‍. വഞ്ചകമായ ആ ദൃശ്യാര്‍ഭാടങ്ങള്‍ക്കെതിരായ പ്രതിരോധ സംസ്‌കാരമാണ് ശ്രീരാമന്റെ ബദലെഴുത്ത്. എഴുത്തുകാരന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, ചിത്രകാരന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം. ‘വേറിട്ട ശ്രീരാമന്‍’. ഷാജി കെ.എന്‍. മാതൃഭൂമി. വില […]