Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ മെയ് 2

◾അബ്ദുള്‍ നാസര്‍ മദനിക്കു നാട്ടിലെത്താന്‍ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭീമമായ തുക മുടക്കി നാട്ടിലേക്കു വരേണ്ടതില്ലെന്ന് മദനിയും കുടുംബവും നിലപാടെടുത്തു. മാസം 20 ലക്ഷം രൂപ നിരക്കില്‍ 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുക കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 82 ദിവസത്തേക്ക് കേരളത്തിലേക്കു പോകാനാണു സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. ◾ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ജൂലൈയിലേക്കു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ​ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ

ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ​ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കും. ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീൻ ബാഗ്, കർഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നിൽ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. രാജ്യത്തെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. ഇത് ആദ്യമായാണ് ഇത്രയും ഉയർന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 12% വളർച്ചയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള ജിഎസ്‌ടി വരുമാന ചരിത്രത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. കേരളത്തിലെ ഏപ്രിൽ മാസത്തെ ജിഎസ്‌ടി വരുമാനം 3010 കോടി രൂപയാണ്.ജിഎസ്‌ടി വരുമാനത്തിൽ 12 ശതമാനം വളർച്ചയാണ് മുൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ

മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ. കേരള ചീഫ് സെക്രട്ടറി സ്ഥാനം ടോം ജോസഫ് യാക്കോബായ വിഭാഗത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. സെമിത്തേരി ബില്ലിൽ സർക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കാൻ ടോം ജോസ് ലക്ഷ്യമിട്ടു. സെമിത്തേരി ബില്ലിൽ വെള്ളം ചേർത്തുവെന്ന് പറഞ്ഞ് ടോം ജോസ് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ടോം ജോസിന്റെ വിവാദ പ്രസ്താവനകൾ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ശ്രമമെന്ന് ഓര്‍ത്തഡോക്സ് സഭാ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രം ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വേനൽമഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Posted inലേറ്റസ്റ്റ്

മുത്തശിമാരുടെ സ്‌കേറ്റിംഗ്

കുട്ടികളുടെ സ്‌കേറ്റിംഗ് കാണാന്‍ നല്ല രസമാണ്. എന്നാല്‍ അമ്മൂമ്മമാര്‍ സ്‌കേറ്റിംഗ് നടത്തുന്നതു കണ്ടിട്ടുണ്ടോ. ആരും കണ്ടു കാണില്ല. ബഹുരസമായിരിക്കും അല്ലേ, അമ്മൂമ്മമാരുടെ സ്‌കേറ്റിംഗ്? അങ്ങനെയുള്ള നാലു ചിത്രങ്ങള്‍ ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിച്ചു. ആവേശപൂര്‍വം സ്‌കേറ്റിംഗ് നടത്തുന്ന വയോധികരായ സ്ത്രീകള്‍ വ്യത്യസ്ത വേഷങ്ങളാണു ധരിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമീണ അമ്മൂമമാര്‍, ഹിജാബ് ധരിച്ച മുസ്ലിം മുത്തശിമാര്‍, നായര്‍ കുലസ്ത്രീകള്‍, ചട്ടയും മുണ്ടും ധരിച്ച നസ്രാണി അമ്മൂമ്മമാര്‍ തുടങ്ങിയവരെല്ലാം സ്‌കേറ്റിംഗ് ചിത്രത്തിലുണ്ട്. മുംബൈയിലുള്ള ആഷിഷ് ജോസ് എന്ന മലയാളി തര്‍കീബ് […]

Posted inബിസിനസ്സ്

അറ്റാദായത്തില്‍ 26 ശതമാനം വര്‍ധനവുമായി കൊട്ടക് മഹീന്ദ്ര

നാലാം പാദഫലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദഫലങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, നാലാം പാദത്തിലെ അറ്റാദായം 26 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 3,495.6 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,767 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മാര്‍ച്ച് പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് […]

Posted inവിനോദം

‘2018’ ചിത്രത്തിലെ പുതിയ ഗാനം ‘മിന്നല്‍ മിന്നണെ’

കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറയുന്ന ‘2018’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മിന്നല്‍ മിന്നണെ’ എന്നു തുടങ്ങുന്ന പാട്ടിന് വില്യം ഫ്രാന്‍സിസ് ആണ് ഈണമൊരുക്കിയത്. ജോ പോള്‍ വരികള്‍ കുറിച്ച പാട്ട് ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്നു. പ്രതീക്ഷയും ആകാംഷയും ഓര്‍മപ്പെടുത്തലുമായ പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ മഹാപ്രളയ ദിനങ്ങളുടെ ഭീകരതയെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘2018’. ജൂഡ് ആന്തണിയാണു സംവിധാനം. വേണു കുന്നപ്പള്ളി, സി.കെ.പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചിരിക്കുന്നു. […]

Posted inവിനോദം

‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ടീസര്‍

ചെറിയ ഇടവേളയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ടീസര്‍ പുറത്ത്. അന്‍വിത രവാലി ഷെട്ടി എന്ന ഷെഫിന്റെ വേഷത്തിലാണ് അനുഷ്‌ക ചിത്രത്തിലെത്തുന്നത്. നവീന്‍ പൊലിഷെട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായാണ് നവീന്‍ ചിത്രത്തിലെത്തുന്നത്. അനുഷ്‌ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ റസ്റ്റോറന്റിലേക്ക് നവീന്‍ ജോലിക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം […]

Posted inഓട്ടോമോട്ടീവ്

അടിമുടി മുഖം മിനുക്കി കൊമാകി റേഞ്ചര്‍

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ക്രൂയിസര്‍ മോഡലായ കൊമാകി റേഞ്ചര്‍ അടിമുടി മുഖം മിനുക്കി എത്തുന്നു. പ്രീമിയം റൈഡിങ് എക്‌സ്പീരിയന്‍സ് നല്‍കുന്ന കൊമാകി റേഞ്ചിലും ബാറ്ററിയുടെ കാര്യത്തിലും മികച്ച അപ്‌ഡേറ്റാണ് കൊമാകി പുതിയ മോഡലിനുള്ളത്. എക്‌സ് ഷോറൂം വില 1.85 ലക്ഷം രൂപയാണ്. കൊമാകി റേഞ്ചര്‍ ഇ-ക്രൂയിസര്‍ ബൈക്കിന്റെ പുതിയ പതിപ്പില്‍ പഴയ മോഡലിനെ അപേക്ഷിച്ച് വലിയ ഗ്രോസര്‍ വീലുകളും മികച്ച പെയിന്റും ക്രോം ഫിനിഷുകളും നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുന്ന പിന്‍ സസ്പെന്‍ഷനാണുള്ളത്. സ്മാര്‍ട്ട് […]