ചെറിയ ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ടീസര്‍ പുറത്ത്. അന്വിത രവാലി ഷെട്ടി എന്ന ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്. നവീന്‍ പൊലിഷെട്ടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്കുന്ന സൂചന. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായാണ് നവീന്‍ ചിത്രത്തിലെത്തുന്നത്. അനുഷ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ റസ്റ്റോറന്റിലേക്ക് നവീന്‍ ജോലിക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ ടീസര്‍
