നടത്തം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് വ്യക്തമാക്കുന്ന പലപഠനങ്ങളും മുന്‍പുണ്ടായിട്ടുണ്ട്. ദീര്‍ഘനേരം ഓരേ ഇരുപ്പ് ശീലിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കണമെന്ന് ആരോഗ്യവിദഗ്ധരെല്ലാം പതിവായി ഉപദേശിക്കാറുമുണ്ട്. ഓരോ അരമണിക്കൂറിനിടയില്‍ മൂന്ന് മിനിറ്റ് നടക്കുകയാണെങ്കില്‍ ടൈപ്പ് 1 പ്രമേഹത്തെ ചെറുക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. ടൈപ് 1 പ്രമേഹം ബാധിതര്‍ ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടത് വളരെ പ്രധാനമാണ്. ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഓരോ അര മണിക്കൂറിലും എഴുന്നേറ്റുനടക്കുകയോ എന്തെങ്കിലും വിധത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയോ വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാന്‍ക്രിയാസ് ഉത്പാദിപിക്കുന്ന ഇന്‍സുലിന്റെ […]
ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ച് സിബിഐ
418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടിരൂപ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലുകളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി എസ് ശിവകുമാര്‍, മുൻ മന്ത്രി കെ ബാബു, അന്തരിച്ച മുൻ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോൺഗ്രസ് (എം) നേതാവുമായ ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷണമാകാമെന്ന് സിബിഐ കോടതിയെ അറിയിച്ചു.
മധ്യാഹ്ന വാര്‍ത്തകള്‍
അന്തരിച്ച ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയില്‍ സിബിഐ. ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി കെ ബാബു, അന്തരിച്ച മുന്‍ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.എല്‍ ജേക്കബാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ […]
പതിനഞ്ചിന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
ഏകീകൃത സിവിൽ കോഡ് നടപ്പാക്കും,വർഷം തോറും ബിപിഎൽ കുടുംബങ്ങൾക്ക് 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകും അടൽ ആഹാര കേന്ദ്ര എന്ന പേരില്‍ ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ ആരംഭിക്കും,എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും.എന്നു തുടങ്ങി പതിനഞ്ചിന വാഗ്ദാനങ്ങളുമായി […]
എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല
ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല.എ ഐ ക്യാമറ വിവാദത്തില്‍ താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്,പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്ന് മുരളീധരൻ
ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ മുന്നിൽ അനുസരണയുള്ള പൂച്ചക്കൂട്ടിയായെന്നും കെ മുരളീധരന്‍ എംപി . കേരളത്തിന്‍റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. കേരളാ സ്റ്റോറിയും കക്കുകളി നാടകവും നിരോധിക്കണം. മുഖ്യമന്ത്രി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ പരിഹാസമായാണ് കെ മുരളീധരൻ ഇങ്ങനെ പറഞ്ഞത്.
വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി
അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നങ്ങൾ തീരുന്നില്ലെന്നും,വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം.കേരളത്തിനകത്തും പുറത്തും ഉള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാൻമാർ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയിൽ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അരിക്കൊമ്പൻ ദൗത്യവുമായി ചേർത്ത് വായിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരത്തിന് ഇന്ന് സമാപനം
തൃശൂർ പൂരത്തിന് ഇന്ന് സമാപനം. പകൽപ്പൂരം തുടങ്ങി. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം പ്രഖ്യാപിക്കും. അടുത്ത വർഷം ഏപ്രിൽ 19 നാണ് തൃശൂർ പൂരം വരുന്നത്. കണിമംഗലം ദേശത്ത് നിന്ന് ശാസ്‌താവിന്റെ എഴുന്നള്ളത്തോടെയായിരുന്നു ഇന്നലെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായത്. രാവിലെ ഏഴ് മണിയോടെ ശാസ്‌താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തി. പിന്നാലെ ഘടക പൂരങ്ങൾ ഒന്നൊന്നായക്ഷേത്രത്തിലേക്ക് പ്രയാണം ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും […]
ഇന്ന് ലോക തൊഴിലാളി ദിനം
തൊഴിൽ മഹത്വം ഉയർത്തിപ്പിടിക്കാൻ ഇന്ന് ലോക തൊഴിലാളി ദിനം. ജില്ലയിൽ ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്നു മെയ് ദിന റാലി സംഘടിപ്പിക്കും.എട്ട് മണിക്കൂര്‍ പ്രവൃത്തി സമയമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചതിന്റെ സ്മരണയ്ക്കാണ് മെയ് ദിനം ആചരിക്കുന്നത്.ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിച്ചത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറല്‍ സെക്രട്ടറി വൈക്കോ തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വിപി സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷമാണ് മേയ് ഒന്ന് ഇന്ത്യയില്‍ […]
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം
അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡ് കാട്ടാനക്കൂട്ടം തകർത്തത്.ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണമുണ്ടായത്.
