Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 30

◾സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന്‍ കി ബാത്തിലൂടെ സാധിച്ചുവെന്നും അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായിത്തീര്‍ന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത് നൂറാംപതിപ്പ് പൂര്‍ത്തിയാക്കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് കേവലം ഒരു പരിപാടിയല്ല, വിശ്വാസമാണ്. ആത്മീയമായ യാത്രയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്മയുടേയും പോസിറ്റിവിറ്റിയുടേയും ഒരു ഉത്സവം കൂടിയാണ് മന്‍ കി ബാത്തെന്നും നരേന്ദ്രമോദി വ്യക്തമാക്കി. ◾പഞ്ചാബിലെ ലുധിയാനയില്‍ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒമ്പത് മരണം. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി

സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണെന്നും,എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി.സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്നും കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച

ലുധിയാനയിൽ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നു വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു. എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണെന്ന് നരേന്ദ്ര മോദി

രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് താൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്. മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണ്. താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻകി ബാത്തിന് കഴിഞ്ഞു. പല ഉദ്യമങ്ങൾക്കും മൻ കി ബാത്ത് നൽകിയ ഊർജ്ജം ചെറുതല്ല. സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. മൻ കി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങൾക്കെതിരെ യോഗേശ്വർ ദത്ത്.

ഗുസ്തി താരങ്ങൾക്കെതിരെ യോഗേശ്വർ ദത്ത്. താരങ്ങൾ മൂന്നുമാസം മുൻപ് പോലീസിൽ പരാതിപ്പെടണമായിരുന്നെന്നും പരാതി നൽകാതെ വീട്ടിലിരുന്നാൽ നടപടിയുണ്ടാകില്ലെന്നും യോഗേശ്വർ ദത്ത്. പരാതി അന്വേഷിച്ച സമിതിയിലെ അംഗം കൂടിയാണ് ദത്ത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മിഷൻ അരിക്കൊമ്പൻ വിജയമെന്ന് ദൗത്യസംഘം

ഒരു മണിക്കാണ് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നൽ കിട്ടിയതെന്നും കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും സി സി എഫ് ആർ അരുൺ. അഞ്ചു മയക്കു വെടി വെച്ചെന്ന് പറയാനാകില്ലെന്നും മയക്കത്തിൽ നിലനിർത്താൻ വേണ്ട ടോപ്പപ്പ് നൽകുകയാണ് ചെയ്തതെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. അതോടൊപ്പം അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആന ഇപ്പോൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുരാവേശത്തിൽ തൃശൂർ

തൃശൂർ പൂരം വിളംബരം ചെയ്തു ഇന്നലെ നെയ്തലക്കാവിലമ്മ വടക്കു നാഥന്റെ തെക്കേ ഗോപുര നട തുറന്നു പുറത്തേക്കു വന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രം തുറക്കുന്ന ഈ ഗോപുരനടവഴിയാണു കുടമാറ്റത്തിനായി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ എഴുന്നള്ളുന്നത്. ഇന്നു രാവിലെ 7.30 മുതൽ ഘടകപൂരങ്ങൾ വന്നു തുടങ്ങി.നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. ആയിരങ്ങളാണ് നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും കാണാൻ കാത്തുനിന്നത്. വാദ്യഘോഷം തീർക്കുന്ന മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ തുടങ്ങും. ഉച്ചയ്ക്ക് 12.15 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ

അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ. തുറന്നു വിട്ടതു മംഗളാ ദേവി ക്ഷേത്രത്തിനു സമീപം. ജീപി എസ് കോളറിൽ നിന്നും ആദ്യ സിഗ്നൽ കിട്ടിയെന്നും തുമ്പിക്കൈയ്യിൽ പരുക്കെന്നും ചികിൽസ നൽകിയെന്നും ഡോ. അരുൺ സക്കറിയ. പുതിയ വനമേഖലയിൽ തുറന്നു വിടുന്നതിനു മുൻപായാണു റേഡിയോ കോളർ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. പത്തുവർഷം ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. കേരളത്തിലെ വനം വകുപ്പിന്റെ പക്കലുള്ള ജി എസ് എം റേഡിയോ കോളർ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കില്ല. അതിനാലാണ് റേഡിയോ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 30

◾നാടു വിറപ്പിച്ച അരിക്കൊമ്പനെ കാടുകടത്തി. ഇടുക്കി ചിന്നക്കലാലില്‍ വന്‍നാശമുണ്ടാക്കിയ അരിക്കൊമ്പനെ മയക്കുവെടിവച്ചു ലോറിയില്‍ കയറ്റി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കു കൊണ്ടുപോയി. അതിസാഹസികമായാണ് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയത്. മയക്കുവെടി വച്ചിട്ടും നിയന്ത്രണ വിധേയനാകാത്തതിനാല്‍ ആറ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടിവന്നു. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്കു കയറ്റിയത്. 122 കിലോമീറ്റര്‍ യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു. ◾പ്രശ്നക്കാരനായ അരിക്കൊമ്പനെ പെരിയാര്‍ വനത്തിലെ ആദിവാസികള്‍ മംഗളാദേവി ക്ഷേത്രത്തിനരികില്‍ പൂജ നടത്തിയാണ് സീകരിച്ചത്. പെരിയാര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2 ന് വീണ്ടും കേസ് പരി​ഗണിക്കും. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാം എന്നും കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിoഗ്വി വാദിച്ചിരുന്നു. എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് […]