അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ. തുറന്നു വിട്ടതു മംഗളാ ദേവി ക്ഷേത്രത്തിനു സമീപം. ജീപി എസ് കോളറിൽ നിന്നും ആദ്യ സിഗ്നൽ കിട്ടിയെന്നും തുമ്പിക്കൈയ്യിൽ പരുക്കെന്നും ചികിൽസ നൽകിയെന്നും ഡോ. അരുൺ സക്കറിയ. പുതിയ വനമേഖലയിൽ തുറന്നു വിടുന്നതിനു മുൻപായാണു റേഡിയോ കോളർ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. പത്തുവർഷം ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. കേരളത്തിലെ വനം വകുപ്പിന്റെ പക്കലുള്ള ജി എസ് എം റേഡിയോ കോളർ മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കില്ല. അതിനാലാണ് റേഡിയോ കോളർ എത്തിച്ചത്. ശാരീരികമായ അസ്വസ്ഥതകൾ വരാതിരിക്കാൻ റബർ ഉപയോഗിച്ചാണ് കോളറിന്റെ ബെൽറ്റ് നിർമിച്ചിട്ടുള്ളത്. വനം വകുപ്പ് ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ യൂണീറ്റിലാണ് ആന എവിടെയെന്ന സൂചന ലഭിക്കുന്നത്.
അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ
