മയക്കുവെടിവച്ച അരിക്കൊമ്പനെ ലോറിയില്‍ കയറ്റി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കു കൊണ്ടുപോയി. അതിസാഹസികമായാണ് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയത്. 122 കിലോമീറ്റര്‍ യാത്രയും സാഹസികംതന്നെ. യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു. മയക്കുവെടി വച്ചിട്ടും നിയന്ത്രണ വിധേയനാകാത്തതിനാല്‍ ആറ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടിവന്നു. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്കു കയറ്റിയത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ […]
എഐ ക്യാമറ ഇടപാടിലെ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല
എഐ ക്യാമറ ഇടപാടിലെ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങൾ 100% ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്
പലതവവണ വെല്ലുവിളി ഉയർത്തിയെങ്കിലും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിൽ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതി അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെയാണ് കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീലിൽ വാദം തുടരും
അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീലിൽ വാദം തുടരും, മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും. അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാം എന്നും കോടതി പറഞ്ഞു. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിഗ്വി വാദിച്ചിരുന്നു.ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിംഗ്വി പറഞ്ഞു.
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും,തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ് , മാലി ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ […]
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 29
◾ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന അരിക്കൊമ്പനെ ദൗത്യസംഘം സിമന്റുപാലത്തിനരികില്‍ വെച്ച് മയക്കുവെടിവച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവച്ചത്. ആനയെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കെ് മാറ്റാനാണ് നീക്കം. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്തുണ്ട്. ◾പുല്‍വാമയില്‍ സൈനികരെ കൊലയ്ക്കു കൊടുത്ത മോദി സര്‍ക്കാരിന്റെ വീഴ്ച അധികാരം നഷ്ടമാക്കുമെന്ന് കാഷ്മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ […]
പ്രധാനമന്ത്രിക്ക് ആശംസയുമായി ബില്‍ ഗേറ്റ്സ്
മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ് പൂർത്തീകരിക്കുന്നതിനെ മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബില്‍ ഗേറ്റ്സ് അഭിനന്ദിച്ചു. സാമൂഹ്യ ശുചിത്വം, ആരോഗ്യം, വനിതകളുടെ സാമ്പത്തിക സംവരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ മൻകിബാത്ത് ഉൽപ്രേരകമായി മാറിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നാളെ രാജ്ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടി മൻകിബാത്ത് @ 100 പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ബ്രിജ് ഭൂഷനെ പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി
ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിവരാണെന്നും,അവരാണ് ഇപ്പൊൾ സമരം ഇരിക്കുന്നത്, ബ്രിജ് ഭൂഷനെ പുറത്താക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റിയിൽ പ്രമേയം പാസാക്കി. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം മോദി സർക്കാർ വർഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്നും, ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാൻ മതേതര പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും,മോദിയുടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സത്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോജിത്തിന് നാലാം പാദത്തില്‍ 30 കോടി രൂപ ലാഭം
പ്രമുഖ നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത് കഴിഞ്ഞ വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 30 കോടി രൂപ ലാഭം രേഖപ്പെടുത്തി. എന്നാല്‍, ഇത് മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 36 കോടി രൂപയേക്കാള്‍ 17 ശതമാനം കുറവാണ്. സംയോജിത വരുമാനം 123 കോടി രൂപയില്‍ നിന്ന് അഞ്ച് ശതമാനം താഴ്ന്ന് 117 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള ആദായം 55 കോടി രൂപയില്‍ നിന്ന് 41 കോടി രൂപയായും […]
ഇന്‍ഫിനിക്‌സിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് സ്മാര്‍ട് 7 എച്ച്ഡി
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഇന്‍ഫിനിക്‌സിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് സ്മാര്‍ട് 7 എച്ച്ഡി ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.6 ഇഞ്ച് ഫുള്‍-എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ, 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഫിനിക്സ് സ്മാര്‍ട് 7 എച്ച്ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സില്‍ക്ക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് […]
