പലതവവണ വെല്ലുവിളി ഉയർത്തിയെങ്കിലും അരിക്കൊമ്പനെ ഒടുവിൽ ആനിമൽ ആംബുലൻസിൽ കറ്റി. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിൽ അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതി അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെയാണ് കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക്
