Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബെംഗളൂരു നോർത്ത് മണ്ഡലത്തിലാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി മോദി കർണാടകയിലുടനീളം 19 റാലികളെയെങ്കിലും അഭിസംബോധന ചെയ്യും. ബാബാസാഹേബിനെയും വീർ സവർക്കറിനെയും അധിക്ഷേപിച്ച അതേ രീതിയിൽ കോൺഗ്രസ് തന്നെയും അധിക്ഷേപിക്കുന്നതായി മോദി പറഞ്ഞു. അത്തരം മഹത്തായ വ്യക്തിത്വങ്ങൾക്ക് തുല്യമായി പരിഗണിക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്നും ഇതൊരു പ്രതിഫലമായി കരുതുന്നുവെന്നുംമോദി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിഎസ്പി എംപി അഫ്സൽ അൻസാരിക്ക് കോടതി 4 വർഷം തടവുശിക്ഷ വിധിച്ചു

ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്പി എംപി അഫ്സൽ അൻസാരിക്ക് കോടതി 4 വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് അഫ്സൽ അൻസാരി എംപി അയോഗ്യനായേക്കും. ഗാസിപൂർ എംപിയാണ് അഫ്സൽ അൻസാരി. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതിവിധി. കേസിൽ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസിൽ അഫ്സലിന്റെ സഹോദരനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരിക്ക് 10 വർഷം തടവുശിക്ഷയും 5 ലക്ഷം രൂപ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ പ്രവർത്തിപ്പിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു

ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു. സാധാരണയായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമൽ ആംബുലൻസിൽ ഒരുക്കിയത്.ഉള്ളിൽ മറ്റൊരു കൂട് കൂടി ഒരുക്കിയാണ് മെരുക്കിയിട്ടും മെരുങ്ങാൻ കൂട്ടാക്കാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നത്.

Posted inബിസിനസ്സ്

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഏപ്രില്‍ 21ന് സമാപിച്ച വാരത്തില്‍ 216.4 കോടി ഡോളറിന്റെ ഇടിവ് നേരിട്ടു. 58,424.8 കോടി ഡോളറായാണ് ശേഖരം കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ശേഖരം 165.7 കോടി ഡോളര്‍ ഉയര്‍ന്ന് 9-മാസത്തെ ഉയരമായ 58,641.2 കോടി ഡോളറില്‍ എത്തിയിരുന്നു. 2021 ഒക്ടോബറില്‍ കുറിച്ച 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. പിന്നീട് റഷ്യ-യുക്രെയിന്‍ യുദ്ധമുള്‍പ്പെടെ വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രൂപ സമ്മര്‍ദ്ദം നേരിടുകയും റിസര്‍വ് ബാങ്കിന് […]

Posted inവിനോദം

‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ചിത്രത്തിന്റെ ടീസര്‍

ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നര്‍മത്തിന് പ്രധാന്യം നല്‍കിയുള്ളതാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സത്യനാഥന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിനിമ ഉടന്‍ റിലീസിനെത്തും. മൂന്ന് വര്‍ഷത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്. ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോര്‍ജ്, രമേശ് പിഷാരടി, വീണാ നന്ദകുമാര്‍, ജഗപതി ബാബു എന്നിവരും ദിലീപിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. അനുപം ഖേര്‍, മകരന്ദ് […]

Posted inവിനോദം

‘നീലവെളിച്ച’ത്തിലെ ഗാനമെത്തി, ‘പൊട്ടിത്തകര്‍ന്ന കിനാവ്’

ആഷിക് അബു സംവിധാനം ചെയ്ത ‘നീലവെളിച്ച’ത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘പൊട്ടിത്തകര്‍ന്ന കിനാവ്’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. തന്റെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയൊരുക്കി എ വിന്‍സെന്റ് സംവിധാനം ചെയ്ത് 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്ക് ആണ് നീലവെളിച്ചം. പൊട്ടിത്തകര്‍ന്ന കിനാവ് എന്ന് ആരംഭിക്കുന്ന ഗാനം ഭാര്‍ഗ്ഗവീനിലയത്തിനുവേണ്ടി പി ഭാസ്‌കരന്റെ വരികളില്‍ എം എസ് ബാബുരാജ് ഈണമിട്ട് എസ് ജാനകി ആലപിച്ചതാണ്. ആ ഗാനമാണ് […]

Posted inഓട്ടോമോട്ടീവ്

പുതിയ ഇലക്ട്രിക് ഫ്ളയിംഗ് കാര്‍ ജെറ്റ്‌സണ്‍ വണ്‍!

സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നൂതന സാങ്കേതി വിദ്യകളോടെ അവതരിപ്പിച്ച പറക്കും കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സ്വീഡിഷ് കമ്പനിയായ ജെറ്റ്‌സണ്‍ അതിന്റെ പുതിയ ഇലക്ട്രിക് ഫ്ലയിംഗ് കാര്‍ ജെറ്റ്‌സണ്‍ വണ്‍ പുറത്തിറക്കി. വിപണിയില്‍ എത്തിച്ച കാറിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വായുവില്‍ ഡ്രോണ്‍ പോലെ പറക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ വില 98,000 ഡോളറാണ് (ഏകദേശം 80.19 ലക്ഷം രൂപ). ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് വെറും 8,000 ഡോളര്‍ (ഏകദേശം 6.5 ലക്ഷം രൂപ) ഡൗണ്‍ പേയ്‌മെന്റ് നല്‍കി ഈ […]

Posted inപുസ്തകങ്ങൾ

വമ്പന്‍ പ്രതീക്ഷകള്‍

നൈരാശ്യമാവും മനസികവ്യഥകളും തികച്ചും വ്യത്യസ്തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവല്‍ ചാള്‍സ് ഡിക്കെന്‍സിന്റെ ശ്രേഷ്ഠരചനകളില്‍ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക, സ്‌നേഹിക്കപ്പെടുക, ആരാധിക്കപെടുക, സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്ന ഇതിലെ കഥാപാത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രവൃത്തികള്‍മൂലം വേദനകൊണ്ടു വരിഞ്ഞുമുറുക്കപ്പെടുന്നവരാണ്. രചനയുടെ സൗകുമാര്യം ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ അതിമനോഹരമായ വായനാസുഖം നല്‍കുന്ന പുനരാഖ്യാനം. ‘വമ്പന്‍ പ്രതീക്ഷകള്‍’. പുനരാഖ്യാനം – ഗീതാലയം ഗീതാകൃഷ്ണന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 171 രൂപ.  

Posted inആരോഗ്യം

കണ്ണുകളുടെ വരള്‍ച്ച തടയാനും റെറ്റിനയുടെ ആരോഗ്യത്തിനും മത്സ്യം കഴിക്കാം!

വാര്‍ദ്ധക്യം, ഉറക്കക്കുറവ് തുടങ്ങിയ ഒന്നിലധികം ഘടകങ്ങളാല്‍ ദുര്‍ബലമായ കാഴ്ചശക്തി ഉണ്ടാകാം. മോശം ഭക്ഷണക്രമം പ്രായമായവര്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മറുവശത്ത്, നന്നായി സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് കണ്ണുകളെ ആരോഗ്യകരമായി നിലനിര്‍ത്താനും കാഴ്ച മെച്ചപ്പെടുത്താനും നേത്രരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണങ്ങള്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍ കാഴ്ചയ്ക്ക് മികച്ചതാണ്. മത്സ്യത്തില്‍ ഒമേഗ -3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകള്‍ ആരോഗ്യകരമായ […]