സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നൂതന സാങ്കേതി വിദ്യകളോടെ അവതരിപ്പിച്ച പറക്കും കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സ്വീഡിഷ് കമ്പനിയായ ജെറ്റ്സണ്‍ അതിന്റെ പുതിയ ഇലക്ട്രിക് ഫ്ലയിംഗ് കാര്‍ ജെറ്റ്സണ്‍ വണ്‍ പുറത്തിറക്കി. വിപണിയില്‍ എത്തിച്ച കാറിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വായുവില്‍ ഡ്രോണ്‍ പോലെ പറക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ വില 98,000 ഡോളറാണ് (ഏകദേശം 80.19 ലക്ഷം രൂപ). ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് വെറും 8,000 ഡോളര്‍ (ഏകദേശം 6.5 ലക്ഷം രൂപ) ഡൗണ്‍ പേയ്മെന്റ് നല്കി ഈ കാര്‍ സ്വന്തമാക്കാം. കാഴ്ചയില്‍ ഒരു ഡ്രോണിനെപ്പോലെയാണ് ഈ കാറുള്ളത്. 88 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്ക് ഇതില്‍ നല്‍കിയിട്ടുണ്ട്, അതിന്റെ സഹായത്തോടെ ഈ വാഹനത്തിന് ഭൂമിയില്‍ നിന്ന് ഏകദേശം 1,500 അടി വരെ ഉയരാന്‍ കഴിയും. ജെറ്റ്സണ്‍ വണ്ണില്‍ നാല് പ്രൊപ്പല്ലറുകള്‍ നല്‍കിയിട്ടുണ്ട്, ഇത് മണിക്കൂറില്‍ 63 മൈല്‍ അല്ലെങ്കില്‍ 101 കിലോമീറ്റര്‍ വേഗത നല്കുന്നു. അതിന്റെ റേഞ്ച്, ചാര്‍ജിംഗ് സമയം മുതലായവയെ കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല.
പുതിയ ഇലക്ട്രിക് ഫ്ളയിംഗ് കാര്‍ ജെറ്റ്സണ്‍ വണ്‍!
