ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ബിഎസ്പി എംപി അഫ്സൽ അൻസാരിക്ക് കോടതി 4 വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് അഫ്സൽ അൻസാരി എംപി അയോഗ്യനായേക്കും. ഗാസിപൂർ എംപിയാണ് അഫ്സൽ അൻസാരി. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കോടതിവിധി. കേസിൽ ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസിൽ അഫ്സലിന്റെ സഹോദരനും രാഷ്ട്രീയ നേതാവുമായ മുഖ്താർ അൻസാരിക്ക് 10 വർഷം തടവുശിക്ഷയും 5 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
ബിഎസ്പി എംപി അഫ്സൽ അൻസാരിക്ക് കോടതി 4 വർഷം തടവുശിക്ഷ വിധിച്ചു
