നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ബെംഗളൂരു നോർത്ത് മണ്ഡലത്തിലാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോദി കർണാടകയിലുടനീളം 19 റാലികളെയെങ്കിലും അഭിസംബോധന ചെയ്യും. ബാബാസാഹേബിനെയും വീർ സവർക്കറിനെയും അധിക്ഷേപിച്ച അതേ രീതിയിൽ കോൺഗ്രസ് തന്നെയും അധിക്ഷേപിക്കുന്നതായി മോദി പറഞ്ഞു. അത്തരം മഹത്തായ വ്യക്തിത്വങ്ങൾക്ക് തുല്യമായി പരിഗണിക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്നും ഇതൊരു പ്രതിഫലമായി കരുതുന്നുവെന്നുംമോദി പറഞ്ഞു.
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ
