Posted inവിനോദം

വിജയ് ആന്റണി സംവിധായകനും, ‘പിച്ചൈക്കാരന്‍ 2’ ന്റെ ട്രെയ്‌ലര്‍

വിജയ് ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘പിച്ചൈക്കാരന്‍ 2’ ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്റെ സീക്വല്‍ ആണിത്. വിജയ് ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന പിച്ചൈക്കാരന്റെ രചനയും സംവിധാനവും ഗുരുമൂര്‍ത്തി ആയിരുന്നു. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. പിച്ചൈക്കാരന്‍ 2 ന്റെ രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള […]

Posted inവിനോദം

‘കൊറോണ ജവാന്‍’ ചിത്രത്തിലെ ടൈറ്റില്‍ ഗാനം

നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ജവാന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആസ്വാദകരെ നേടുന്നു. ‘കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ’ എന്നു തുടങ്ങുന്ന പാട്ടിന് സുഹൈല്‍ കോയയാണ് വരികള്‍ കുറിച്ചത്. സാം തോമസ്, അഖില ഗ്രേസ് ജേക്കബ്, എല്‍സ ബിനോയ് എന്നിവര്‍ ചേര്‍ന്നു പാട്ടിനു വേണ്ടി റാപ് വരികളെഴുതി. മത്തായി സുനില്‍, ലുക്മാന്‍, ജോണി ആന്റണി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. റിജോ ജോസഫ് ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ […]

Posted inഓട്ടോമോട്ടീവ്

6 വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി

2030 ആകുമ്പോഴേക്കും 6 വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാന്‍ മാരുതി. ആദ്യത്തെ വൈദ്യുതി കാര്‍ 2024 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിരത്തിലിറങ്ങും. ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായിരിക്കുമത്. 2030 ഓടെ ഇന്ത്യന്‍ വാഹന വിപണിയില്‍ നാലിലൊന്നും ഹൈബ്രിഡ് വാഹനങ്ങളും 15 ശതമാനം വൈദ്യുത വാഹനങ്ങളും കയ്യടക്കുമെന്നാണ് സുസുക്കി കണക്കുകൂട്ടുന്നത്. അതിനുള്ളില്‍ ആറ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കി വിപണി പിടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ബാറ്ററി വാഹനങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ ഐസിഇ വാഹനങ്ങളും പുറത്തിറക്കും. സിഎന്‍ജി, ബയോഗ്യാസ്, എഥനോള്‍ മിശ്രിതം എന്നിവയായിരിക്കും ഈ […]

Posted inപുസ്തകങ്ങൾ

ബഹിഷ്‌കൃതര്‍

ദളിത് സാഹിത്യരചനയിലൂടെ നിലവിലുള്ള സാഹിത്യസിദ്ധാന്തങ്ങളെ പൊളിച്ചെഴുതിയ മറാഠി എഴുത്തുകാരന്‍. ശരണ്‍കുമാര്‍ ലിംബാളെയുടെ നോവല്‍. വരേണ്യനായക സങ്കല്പത്തില്‍നിന്ന് നായകനെ മോചിപ്പിച്ച്, കീഴാളനായകരെ ജനങ്ങളുടെ ഇടയില്‍നിന്നു കണ്ടെത്തി ജനമനസ്സുകളില്‍ നോവലിസ്റ്റ് പ്രതിഷ്ഠിക്കുന്നു. അക്കര്‍മാശിയുടെ എഴുത്തുകാരനില്‍നിന്ന് മറ്റൊരു ശ്രദ്ധേയമായ കൃതി. ‘ബഹിഷ്‌കൃതര്‍’. മാതൃഭൂമി. വില 187 രൂപ.  

Posted inആരോഗ്യം

ടൈപ്പ് 2 പ്രമേഹ ബാധിതര്‍ക്ക് മധുര പാനീയങ്ങള്‍ വേണ്ട!

മധുര പാനീയങ്ങള്‍ ദിവസവും കഴിക്കുന്ന ടൈപ്പ് 2 പ്രമേഹ ബാധിതര്‍ അകാലത്തില്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത അധികമാണെന്ന് ഹാര്‍വാഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മധുരമിടാത്ത ചായ, കാപ്പി, വെള്ളം എന്നിവ സോഡയ്ക്കും മധുരപാനീയങ്ങള്‍ക്കും പകരം പ്രമേഹ രോഗികള്‍ ഉപയോഗിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 12,000 ലധികം പേരെ പങ്കെടുപ്പിച്ച് 18.5 വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. മറ്റൊരു പഠനത്തിലെ ഡേറ്റ താരതമ്യത്തിനായും ഉപയോഗിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഭക്ഷണക്രമത്തെ പറ്റിയുള്ള ഡേറ്റ ഓരോ രണ്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബൈജൂസ് കമ്പനിക്കെതിരെ ഇ ഡി അന്വേഷണം

ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്.നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.എന്നാൽ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമർപ്പിച്ചെന്നും ബൈജൂസിന്‍റെ ലീഗൽ ടീം പറഞ്ഞു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

    ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന അരിക്കൊമ്പനെ ദൗത്യസംഘം സിമന്റുപാലത്തിനരികില്‍ മയക്കുവെടിവച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവച്ചത്. പുല്‍വാമയില്‍ സൈനികരെ കൊലയ്ക്കു കൊടുത്ത മോദി സര്‍ക്കാരിന്റെ വീഴ്ച അധികാരം നഷ്ടമാക്കുമെന്ന് കാഷ്മീരിലെ മുന്‍ സത്യപാല്‍ മല്ലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. ആരോപണം ഉന്നയിച്ചതിനു പ്രതികാരമായാണ് സിബിഐ അന്വേഷണവും സുരക്ഷ വെട്ടിക്കുറയ്ക്കലും. മോദി അഴിമതിക്കൊപ്പമാണ്. ഗോവയിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പനെ മയക്കു വെടിവച്ചു

ചിന്നക്കനാലിൽ ഭീതി വിതച്ച അരിക്കൊമ്പനെ മയക്കു വെടിവച്ചു. സിമൻറു പാലത്തിൽ വച്ച് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കു വെടി വെച്ചത്. വെടിയേറ്റ കാട്ടാന മയങ്ങി തുടങ്ങിയെന്നാണ് റിപ്പോർട്ട്.വഴി തെളിക്കാൻ ജെസിബി എത്തിച്ചു.അനിമൽ ആംബുലൻസ് അരിക്കൊമ്പന് അടുത്തേക്ക് നീങ്ങി.ആനയെ മാറ്റുന്നത് പെരിയാർ ടൈഗർ റിസർവിലേക്കാണെന്നാണു സൂചന. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിഷേധവുമായി താമരശ്ശേരി രൂപത

പ്രതിഷേധവുമായി താമരശ്ശേരി രൂപത. സന്യാസിനി മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്ന പേരിൽ ക്രൈസ്തവസഭകൾ കക്കുകളി നാടകത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ന് വൈകിട്ട് കോഴിക്കോട് എടച്ചേരിയിൽ നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ അറിയിച്ചു.വൈകിട്ട് ആറ് മണിക്കാണ് ഈ നാടകം അവതരിപ്പിക്കുന്നത്. അവിടെ വിശ്വാസ സമൂഹത്തെ ചേർത്തു നിർത്തി പ്രതിഷേധ ജാഥ നയിക്കുമെന്നാണ് തലശ്ശേരി രൂപത അറിയിച്ചിരിക്കുന്നത്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമിക്ക് രണ്ടാം സ്ഥാനം

ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നായ ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത് എന്ന പായ്‌വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റൻ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ് റേസ് കിരീടം.കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫർ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് […]