തലവേദനയുള്ളപ്പോള്‍ ഉറങ്ങാന്‍ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍, ഉറങ്ങുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ, തലവേദനയുള്ളപ്പോള്‍ ഉറങ്ങുന്നത് നല്ലതാണ്. ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക് പരിഹാരമാണ്. 10-15 സെക്കന്‍ഡ് നേരമെങ്കിലും ഹെഡ് മസാജ് ചെയ്യാന്‍ ശ്രമിക്കണം. ഭക്ഷണം കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. അതുകൊണ്ടു തന്നെ, ഭക്ഷണം കഴിയ്ക്കുന്നതും തലവേദന കുറയ്ക്കും. പലപ്പോഴും ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെയും തലവേദന ഒഴിവാക്കാനാകും. ദീര്‍ഘനേരത്തെ ഇരുത്തത്തിന്റെ ഫലമായാണ് പലപ്പോഴും തലവേദന നമ്മളെ പിടി കൂടുന്നതും. തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപ്പോഴും ഇത് […]
ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി കേസിൽ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സി ബി ഐ
ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി കേസിൽ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്‍റെ മൊഴിയെടുത്ത് സി ബി ഐ. മൂന്നു മണിക്കൂർ നേരമാണ് സത്യപാൽ മല്ലിക്കിന്റെ ഡൽഹിയിലെ വസതിയിലെത്തി സി ബി ഐ മൊഴി രേഖപ്പെടുത്തിയത്. ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സത്യപാൽ മല്ലിക്ക് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി ബി ഐ അദ്ദേഹത്തിന്‍റെ മൊഴി എടുത്തത്.
സാരിയില്‍ മാരത്തണ്‍
സാരി ധരിച്ച് ആരെങ്കിലും മാരത്തണ്‍ ഓടുമോ ? ഇന്ത്യയിലല്ല, യുകെയിലെ മാഞ്ചസ്റ്ററില്‍ അങ്ങനെയൊരാള്‍ മാരത്തണില്‍ പങ്കെടുത്തു. ഒഡിഷ സ്വദേശിയായ 41 കാരിയായ മധുസ്മിത ജീന ദാസ് ആണ് സാരി ധരിച്ച് മാരത്തണില്‍ താരമായത്. നാല്‍പത്തി രണ്ടര കിലോമീറ്റര്‍ ദൂരം നാലേമുക്കാല്‍ മണിക്കൂറെടുത്താണ് ഈ സാരിക്കാരി മാരത്തണില്‍ മുന്നേറിയത്. യുകെയില്‍ താമസക്കാരിയായ മധുസ്മിത ജീന ദാസ് സാരി ധരിച്ച് അനായാസമായാണ് നടന്നത്. മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയും നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഡിയ കമ്മ്യൂണിറ്റിയിലെ അംഗവുമാണ് മധുസ്മിത ജീന ദാസ്. […]
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുന്നു
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുന്നു. സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ രണ്ട് സംഘം കൂടി സുരക്ഷിതമായി ജിദ്ദയിൽ എത്തി. ജിദ്ദയിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തി. പോർട്ട് സുഡാനിൽ നിന്നും 256 ഇന്ത്യക്കാരാണ് വ്യോമസേനയുടെ വിമാനത്തിൽ ഇന്ന് ജിദ്ദയിൽ എത്തിയത്. പത്തു ബാച്ചുകളിലായി ഇതുവരെ 1839 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചു. ആഭ്യന്തര യുദ്ധ മേഖലയിൽ നിന്ന് എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുഡാനിൽ നിന്ന് ഒഴിപ്പിച്ച 392 […]
സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു
സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാകുന്നു. മറ്റന്നാൾ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.ഒന്നാം തീയതി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. […]
രാത്രി വാര്‍ത്തകള്‍
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണിനെതിരേ ഇന്നു തന്നെ കേസെടുക്കണമെന്നും സമരം തുടരുന്ന പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഇന്നു തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. കേസെടുത്താലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍. എഫ്‌ഐആര്‍ തട്ടിക്കൂട്ടിയതുകൊണ്ടു കാര്യമില്ല, പ്രതിയെ അറസ്റ്റു ചെയ്യണം, ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി കേസുകള്‍ വേറേയും ഉണ്ട്. അതിലൊന്നും നടപടിയില്ലെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ സ്വമേധയാ […]
സംസ്ഥാനത്തെ വനം വകുപ്പ് ഏറ്റവും മോശപ്പെട്ടതാണെന്ന മനേകാഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്ന് വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രൻ
സംസ്ഥാനത്തെ വനം വകുപ്പ് ഏറ്റവും മോശപ്പെട്ടതാണെന്ന മനേകാഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്ന് വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രൻ. വന്യമൃഗങ്ങളുടെ സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും മനേകാഗാന്ധിക്ക് കത്തയച്ച് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വന, മൃഗ സംരക്ഷണം അറിയാൻ മനേകാ ഗാന്ധിയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു. വെള്ളനാട് കരടി കിണറ്റിൽ വീണ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി കത്തില്‍ പറയുന്നു.തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ കേരളാ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ […]
വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി
വിദ്വേഷ പ്രസംഗങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ യുപി, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കിയത്. രണ്ടു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക, ദേശീയ ഐക്യം തകർക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തൽ തുടങ്ങിയവയിൽ പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവിൽ ജസ്റ്റിസ് […]
അരിക്കൊമ്പനെ കണ്ടെത്തി
അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ഗോവിന്ദൻ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്. അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി. മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാൽ ഇവിടെയുള്ള കൊമ്പൻ കൂട്ടം വിടുന്നതാണ് പതിവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. അരിക്കൊമ്പൻ കൂട്ടം വിടുകയും ചക്കക്കൊമ്പൻ കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്നും വനം വകുപ്പ് അറിയിച്ചു. നാട്ടുകാരാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടത്. വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയെ […]
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കായിക താരങ്ങളുടെ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്നാണ് തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് […]
