Posted inആരോഗ്യം

വൈറ്റമിന്‍ ബി-12ന്റെ അഭാവവും ഓര്‍മ്മശക്തിയെ ബാധിച്ചേക്കാം

ഇന്നത്തെ കാലത്ത് മിക്കവരുടെയും പ്രശ്നമാണ് മറവി. ചിലര്‍ക്ക് പ്രായമാകും തോറുമാണ് ഇത്തരം പ്രശ്നങ്ങള്‍ കാണാറുള്ളത് എങ്കില്‍, ഇന്ന് ഈ പ്രശ്നങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ മിക്കവരിലും കണ്ടു വരുന്നു. ഇത്തരം മറവികള്‍ ഒരുപരിധി വരെ നമ്മള്‍ ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കുവാന്‍ സാധിക്കുന്നവയാണ്. അമിതമായി സെട്രസ്സ് അനുഭവിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് മറവി. നല്ല ടെന്‍ഷനോ, അതുമല്ലെങ്കില്‍ അമിതമായ ആകാംഷ, ഡിപ്രഷന്‍, ഇവയെല്ലാം മെമ്മറി പവറിനെ കുറയ്ക്കുന്ന ഘടകങ്ങളാണ്. നമ്മളുടെ മെന്റല്‍ ഹെല്‍ത്ത് നല്ലതല്ലെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തേയും ഓര്‍മ്മ ശക്തിയേയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ

എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. ഇതോടെ രാജയ്ക്ക് നിയമസഭ നടപടികളിൽ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനും, നിയമസഭ അലവൻസും പ്രതിഫലവും വാങ്ങാനും അവകാശം ഉണ്ടായിരിക്കില്ല. കേസ് ഇനി ജൂലൈയിൽ പരിഗണിക്കുന്നത് വരെയാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ദേവികുളം മുന്‍ എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്കു സുപ്രീം കോടതി ഭാഗിക സ്റ്റേ അനുവദിച്ചു. എ രാജ സമര്‍പ്പിച്ച അപ്പീലിലാണ് കേസ് ജൂലൈയില്‍ പരിഗണിക്കുന്നതു വരെ വിധി സ്റ്റേ ചെയ്തത്. ഇതോടെ രാജയ്ക്കു നിയമസഭ നടപടികളില്‍ പങ്കെടുക്കാം. പക്ഷേ വോട്ടു ചെയ്യാനുള്ള അവകാശമില്ല. നിയമസഭ അലവന്‍സും പ്രതിഫലവും വാങ്ങാനുള്ള അവകാശവും ഉണ്ടായിരിക്കില്ല. കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയിലായി. അരിക്കൊമ്പനെ കാണാനില്ല. ആന എവിടെയെന്ന് വ്യക്തമല്ല. വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തം

ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരായ പരാമർശത്തിൽ പിടി ഉഷയ്ക്കെതിരെ പ്രതിഷേധം ശക്തം. ലൈംഗിക പീഡന പരാതിയിൽ നീതി ലഭിക്കാതെ തെരുവിൽ പ്രതിഷേധിച്ച താരങ്ങൾക്കെതിരെ പി ടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് ശശിതരൂർ, ആനി രാജ, പി കെ ശ്രീമതിയടക്കമുള്ള നേതാക്കൾ പറഞ്ഞു.അവരുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.  പ്രസ്താവന പിൻവലിക്കാൻ പി ടി ഉഷ തയ്യാറാകണമെന്ന് പി കെ ശ്രീമതിയും,താരങ്ങളെ അപമാനിച്ച പി ടി ഉഷ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്

തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും പിന്നാലെ പാറമേക്കാവും.സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. അതോടൊപ്പം ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസിലെ സാക്ഷിയെന്ന നിലക്കാണ്  മല്ലിക്കിനോട് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഗവർണ്ണറായിരിക്കേ 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാർ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മല്ലിക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മല്ലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു

ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ എത്തി. ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ താരങ്ങൾ നോട്ടീസ് ആയി പതിച്ചു. അതോടൊപ്പം ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്രയും രംഗത്തെത്തി. നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.  സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി.പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് വീണ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്.  സെക്യൂരിറ്റി തൊഴിലാളിയായി നസീർ  എത്തിയിട്ട് ഒരാഴ്ചയാവുമ്പോഴാണ് ദുരന്തം തേടിയെത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ സ്ഥിതിഗതികൾ സംഘർഷഭരിതമെന്ന് പോലീസ്

ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്ന്  മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. സർക്കാർ അപമാനിച്ചുവെന്നാണ് ഗോത്രവർഗ സംഘടന പറയുന്നത്.സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബിജെപി സർക്കാർ സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങൾ പോലുള്ളവയും സർവേ ചെയ്യുന്നതിനെ എതിർക്കുന്ന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നീളുന്നു

അരിക്കൊമ്പനെ മയക്കുവെടി വെക്കുന്ന ദൗത്യം നീളുന്നു.ദൗത്യ മേഖലയിൽ നിരോധനാജ്ഞ.വനം വകുപ്പ് ഉദ്യോഗസ്ഥർ 301 കോളനി ഭാഗത്ത്. ആന അവിടെയുണ്ടെന്നാണ് നിഗമനം.അരിക്കൊമ്പനൊപ്പം കുട്ടിയാനകളുടെ കൂട്ടമുണ്ടെന്നും, പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റയ്ക്കാക്കാനായില്ലെന്നും,ആന നിൽക്കുന്നത് വാഹനമെത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണെന്നുമാണ് റിപ്പോർട്ട്. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും നിരോധനാഞ്ജ .അതോടൊപ്പം കാലാവസ്ഥ അനുകൂലമാണെന്നും,അരികൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാണെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.