Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ നാളെ മയക്കുവെടി വയ്ക്കും

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ നാളെ മയക്കുവെടി വയ്ക്കും. രാവിലെ 4. 30ന് ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ ബേസ് ക്യാമ്പിൽ ഒത്തുചേരും.അവിടെ നിന്നും വിവിധ ടീമുകൾ ആയി തിരിഞ്ഞ് അരിക്കൊമ്പൻ ഉള്ള സ്ഥലത്തേക്ക് പുറപ്പെടും, നിലവിൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉള്ളത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകൾ ഉൾപ്പെടെ 150 ഓളം പേർ ദൗത്യത്തിൽ പങ്കെടുക്കും. പൊലീസ് ഫയർഫോഴ്സ് മോട്ടോർ വാഹനം ആരോഗ്യം കെഎസ്ഇബി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊതുമരാമത്ത് വകുപ്പില്‍ ഉന്നതര്‍ക്കെതിരെ നടപടി

പൊതുമരാമത്ത് വകുപ്പില്‍ ഉന്നതര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക്ടിനും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനും സസ്പെന്‍ഷന്‍. ഓഫീസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെ തുടര്‍ന്നാണ് നടപടി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.23-03-23 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആര്‍ക്കിടെക്ട് വിംഗില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കിടെക്ട് വിംഗിലെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തിയിരുന്നു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒന്നാം ലാവലിൻ കേസ് എന്തായി എന്ന് ആദ്യം പറയണം എന്നിട്ട് മതി രണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ സമരങ്ങളും തകർന്ന് തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ സ്വാഭാവികമായി വരുന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പടെയുള്ളവ നോക്കിയതിനു ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി. വിവാഹം അംഗീകരിച്ചില്ലെങ്കിൽ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പ്രധാനപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മെയ് മൂന്നിന് നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നിർദ്ദേശി‌ച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സർക്കാരിനെതിരെ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം

സംസ്ഥാന സർക്കാരിനെതിരെ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയത്. ചട്ടങ്ങളെ കാറ്റിൽ പറത്തിയുള്ള ക്രമക്കേടുകളാണ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത്. പദ്ധതിക്ക് അനുമതി നൽകി ഏപ്രിൽ 12 ന് ക്യാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ട ശേഷം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്

എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. രണ്ടാം എസ്എൻസി ലാവ്‌ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി കോർപ്പറേഷനിൽ വൻ ബഹളം

കൊച്ചി കോർപ്പറേഷനിൽ വൻ ബഹളം. ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതിലെ അസ്വസ്ഥതയാണ് ഭരണപക്ഷത്തിന്റെ ബഹളത്തിന് പിന്നിലെന്നാണ് യു ഡി എഫ് പറയുന്നത്. യു ഡി എഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് ഭരണപക്ഷം ച‍ർച്ച തടസപ്പെടുത്തിയത്. ചില മോശം പരാമർശങ്ങൾ പിൻവലിക്കാതെ കൗൺസിൽ തുടരാൻ അനുവദിക്കില്ലെന്നും എൽ ഡി എഫ് നിലപാട് എടുത്തതോടെ വിഷയം സങ്കീർണമായി. ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതിലെ അസ്വസ്ഥതയാണ് ഭരണപക്ഷത്തിന്‍റെ ബഹളത്തിന് പിന്നിലെന്നാണ് യു ഡി എഫ് പറയുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ പുലർച്ചെ തുടങ്ങും

കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ പുലർച്ചെ നാലിന് തുടങ്ങും. സി സി എഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്  തീരുമാനമെടുത്തത്.ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.അതിനിടെ, അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക് ഡ്രിൽ തുടങ്ങി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ അഴിമതി രണ്ടാം എസ്എൻസി ലാവ്‌ലിനാണെന്ന് വിഡി സതീശനും, രേഖകൾ പുറത്തുവിട്ട് ചെന്നിത്തലയും

രണ്ടാം എസ്എൻസി ലാവ്‌ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി.  അതോടൊപ്പം കരാർ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല. പദ്ധതി ഞെക്കിപ്പിഴിയുന്നത് പാവങ്ങളെയാണെന്നും, സർക്കാർ ശ്രമിക്കുന്നത് കള്ളൻമാർക്ക് കവചമൊരുക്കാനാണെന്നും അദ്ദേഹം കുററപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് അനിൽ ആന്‍റണിയും പങ്കെടുക്കും

കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മെയ് 1, 2 തീയതികളിൽ അനിൽ ആൻ്റണി പങ്കെടുക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ കെ ആന്‍റണിയുടെ മകനെ ഇറക്കി കോണ്‍ഗ്രസ് ശക്തി പ്രദേശങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13 നും നടക്കും.