കത്തോലിക്കാ സഭാ മെത്രാൻമാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപ്പാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ് അടുത്ത സിനഡ്. സഭയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപ്പാപ്പ വിളിച്ചു കൂട്ടുന്ന മെത്രാൻ സിനഡിൽ ലോകമെങ്ങും നിന്നുള്ള മെത്രാൻമാർക്കു പുറമെ സന്യാസസഭ പ്രതിനിധികളായി 5 വൈദികരും 5 കന്യാസ്ത്രീകളും പങ്കെടുക്കാറുണ്ട്. ചർച്ചകൾക്കുശേഷം നിർദേശങ്ങൾ വോട്ടിനിട്ട് തീരുമാനത്തിലെത്തി പാപ്പയ്ക്കു സമർപ്പിക്കും. ഈ […]
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 27
◾സുപ്രീം കോടതിക്കെതിരേ കേന്ദ്ര നിയമമന്ത്രി. സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. നിയമങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് കോടതി അടിച്ചേല്പിക്കരുതെന്നാണു കിരണ്‍ റിജിജു പറഞ്ഞത്. ◾സുഡാനില്‍ വെടിയേറ്റു മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, മകള്‍ […]
ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് അറ്റാദായത്തില്‍ 30ശതമാനം വര്‍ദ്ധന
ബജാജ് ഫിനാന്‍സ് ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ അറ്റാദായം 3158 കോടി രൂപയാണ്. കഴിഞ്ഞ സമാന കാലയളവിലെതിനേക്കാള്‍ 30ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,419 കോടി രൂപയായിരുന്നു അറ്റാദായം. അറ്റവരുമാനം കഴിഞ്ഞ കാലയളവിനേക്കാള്‍ 28 ശതമാനം ഉയര്‍ന്നു. മുന്‍ വര്‍ഷം നാലാം പാദത്തില്‍ 6,061 കോടി രൂപയായിരുന്നത് ഈകാലയളവില്‍ 7,771 കോടി രൂപയായി. പ്രവര്‍ത്തന ചെലവ് മുന്‍ വര്‍ഷ സമാന പാദത്തില്‍ 34.5 ശതമാനം […]
ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റ, നേട്ടത്തില്‍ ജിയോ!
ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാര്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്നത്. 2016 ല്‍ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വര്‍ക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്വര്‍ക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായിരിക്കുകയാണ്. രാജ്യത്ത് പലയിടത്തും 5ജി കണക്ഷന്‍ എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ശരാശരി 23.1 ജിബി […]
പിഎസ് 2ല്‍ കാളാമുഖന്‍ ആയി ജയറാം, ഗംഭീര മേക്കോവര്‍
‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് ജയറാം അവതരിപ്പിച്ച ആഴ്വാര്‍കടിയന്‍ നമ്പി. കുടവയറും കുടുമയുമായി വ്യത്യസ്ത മേക്കോവറിലായിരുന്നു ജയറാം വേഷമിട്ടത്. രണ്ടാം ഭാഗം ചിത്രം ഏപ്രില്‍ 28ന് റിലീസിന് തയാറെടുക്കുകയാണ്. റിലീസിന് മുമ്പ് ഒരു സസ്പെന്‍സ് ടീസര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ കൂടി ജയറാം എത്തുന്നുണ്ട്. നര കയറിയ, നീട്ടിയ താടിയും ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമൊക്കെയുള്ള കാളാമുഖന്‍ ആണ് അത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ജയറാം തന്നെയാണ് […]
ഡിസിയുടെ ‘ദ ഫ്‌ലാഷ്’ ട്രെയിലര്‍
പ്രതിസന്ധികളിലും വിവാദങ്ങളിലും പെട്ടിരുന്ന ഡിസിയുടെ ‘ദ ഫ്‌ലാഷ്’ ജൂണ്‍ 16, 2023ന് ആയിരിക്കും റിലീസ് ആകുക. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നു. പുതിയ ഡിസി യൂണിവേഴ്‌സിന് വേണ്ടി പൂര്‍ണ്ണമായും പുതിയ രൂപത്തിലായിരിക്കും ഫ്‌ലാഷ് എത്തുക എന്നാണ് പടത്തിന്റെ പുതിയ ട്രെയിലര്‍ നല്‍കുന്ന സൂചന. മൈക്കല്‍ കീറ്റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാറ്റ്മാന്റെ വേഷത്തില്‍ തിരിച്ചുവരുന്നു എന്നതാണ് ട്രെയിലറിലെ ഏറ്റവും വലിയ സര്‍പ്രൈസ്. സൂപ്പര്‍ ഗേളും ചിത്രത്തില്‍ സാന്നിധ്യമാകുന്നുണ്ട്. ഇതിന് പുറമേ ട്രെയിലറില്‍ ബെന്‍ അഫ്‌ലെക്ക് ബാറ്റ്മാനായി തിരിച്ചെത്തുന്നതായി […]
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വില പ്രഖ്യാപനം അടുത്ത മാസം
സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 2023 മെയ് 23 -ന് പ്രഖ്യാപിക്കുമെന്ന് സിമ്പിള്‍ എനര്‍ജി. ലോഞ്ച് ഇവന്റ് ബാംഗ്ലൂരില്‍ നടക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപുലമായി പരീക്ഷിച്ചു വരികയാണ്. കൂടുതല്‍ ബാറ്ററി സുരക്ഷ ഉറപ്പാക്കുന്ന ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്‌സ് 156 ഭേദഗതി 3 പാലിക്കുന്ന ആദ്യത്തെ ഒഇഎം ആണ് സിമ്പിള്‍ എനര്‍ജി. ഇ-സ്‌കൂട്ടര്‍ വേഗതയേറിയതാണെന്നും മെച്ചപ്പെട്ട സ്‌റ്റൈലിംഗും മികച്ച ബാറ്ററി സംവിധാനവും പവര്‍ട്രെയിനും ഉള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു. പവറിനായി, സിമ്പിള്‍ വണ്ണില്‍ […]
ഭൂമിരാക്ഷസം
സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്‌നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്റെ രചനകള്‍ കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു അര്‍ത്ഥം നല്‍കലാണത്. നിലനില്‍ക്കുന്ന സാമൂഹിക അസമത്വങ്ങളെ വലിച്ചെറിയുന്ന അപാരശക്തിയുള്ള വഴക്കം. സ്ത്രീശരീരത്തിന്റെ താളപൂര്‍ണതയെയും വേഗവ്യത്യസ്തതയേയും പുരുഷക്കാഴ്ചകളെ തകര്‍ത്തെറിയാനുള്ള തിരിച്ചറിവുകളും ഭാഷണവും ഈ നാടകത്തിലൂടെ അരങ്ങിലെത്തുമ്പോള്‍ സ്‌ത്രൈണ നാടക ജീവിതമാണ് സാര്‍ത്ഥകമാകുന്നത്. പുതിയൊരു സ്ത്രീ അരങ്ങാണ് കാഴ്ചപ്പെടുന്നത്. […]
മുപ്പതുകളില്‍ ഭാരം കുറയ്ക്കാന്‍ പിന്തുടരാവുന്ന അഞ്ച് ശീലങ്ങള്‍!
സ്ത്രീകളുടെ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുന്ന പ്രായമാണ് മുപ്പതുകള്‍. അമ്മമാരാകുകയും മുലയൂട്ടുകയുമൊക്കെ ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പലര്‍ക്കും ശരീരഭാരം പരിധി വിട്ട് ഉയരാറുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗ്രാമീണ മേഖലകളിലുള്ള മൂന്നിലൊന്ന് സ്ത്രീകളും അമിതഭാരമുള്ളവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 35 വയസ്സിന് ശേഷം ഭാരം കുറയ്ക്കുന്നത് പലര്‍ക്കും അത്ര എളുപ്പമായെന്ന് വരില്ല. മുപ്പതുകളിലുള്ള സ്ത്രീകള്‍ക്ക് ഭാരം കുറയ്ക്കാന്‍ ദിവസവും പിന്തുടരാവുന്ന അഞ്ച് ശീലങ്ങളുണ്ട്. ദിവസവും ഒരു മണിക്കൂര്‍ നടത്തം. ഭക്ഷണക്രമത്തിലെ ഫൈബറിന്റെ തോത് ദിവസം […]
കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്
എഐ ക്യാമറകളിലെ ഇടപാട് ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളില്‍ അന്വേഷണത്തിന് മാർച്ച് മാസത്തിലാണ് സർക്കാർ വിജിലൻസിന് അനുമതി നൽകിയത്. മുൻ ട്രാൻസപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരായ പരാതിയിലാണ് എഐ ക്യാമറകളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്. ക്യാമറ വിവാദത്തില്‍ വിജിലൻസ് കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി . മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്.
