Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഷെയിനും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയ്യാറാക്കുന്നതിലും ഇടപെടുമായിരുന്നെന്ന് നിർമ്മാതാവ്

ഷെയിനും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയ്യാറാക്കുന്നതിലും ഇടപെടുമായിരുന്നെന്നും സമയത്ത് ഷൂട്ടിംഗിന് എത്തിയിരുന്നില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊടുത്ത പരാതിയിൽ നിർമ്മാതാവ് സോഫിയ പോൾ പറയുന്നു. ഈ പരാതിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഷെയ്ൻ നിഗത്തിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളം നടത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് ഈ സംഘടനകള്‍ പരസ്യമായി പറയുന്നില്ല. പകരം അവരുമായി […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സുപ്രീം കോടതിക്കെതിരേ കേന്ദ്ര നിയമമന്ത്രി. സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു. നിയമങ്ങളില്‍ കലോചിതമായ മാറ്റം അനിവാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നും അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് കോടതി അടിച്ചേല്പിക്കരുതെന്നാണു കിരണ്‍ റിജിജു പറഞ്ഞത്. സുഡാനില്‍ വെടിയേറ്റു മരിച്ച മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ കോടതി ഇടപെടൽ ശരിയല്ലെന്ന് കിരൺ റിജിജു

രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ കോടതി ഇടപെടൽ ശരിയല്ലെന്നും,ജനങ്ങൾക്ക് ആവശ്യമില്ലാത്തത് അവരുടെ മേൽ അടിച്ചേല്പിക്കരുതെന്നും, സ്വവർഗ്ഗ വിവാഹത്തിൽ കോടതി തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നും നിയമമന്ത്രി കിരൺ റിജിജു. നിയമങ്ങളിൽ കലോചിതമായ മാറ്റം അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളിൽ മാറ്റം വരാമെന്നും കോടതി നിരീക്ഷിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയ മാമുക്കോയയ്ക്ക് വിട

പ്രിയ നടൻ മാമുക്കോയയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി . നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ മുൻനിര ഹാസ്യ താരമായി തിളങ്ങുന്നതിനിടയിലും ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കുന്നതോടൊപ്പം കാമ്പുള്ള വർത്തമാനം കൊണ്ടു ശ്രദ്ധേയനായി. ഗാർഡ് ഓഫ് ഓണർ നൽകിയതിനെ തുടർന്ന് കോഴിക്കോട് കണ്ണം പറമ്പ് ഖബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘത്തിന് നേരെ ആക്രമണം നടന്നത്

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോ​ഗിച്ചത് 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമെന്ന് റിപ്പോർട്ട്.തകർന്ന വാനിന്റെ അവശിഷ്ടങ്ങൾ സ്‌ഫോടനസ്ഥലത്ത് നിന്ന് 150 മീറ്റർ അകലെ വീണതായി മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) പൊലീസുകാർ വാടകയ്‌ക്ക് എടുത്ത മിനി വാനിലാണ് യാത്ര ചെയ്തതെന്ന് അധികൃതർ പറഞ്ഞു.മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘത്തിന് നേരെ ആക്രമണം നടന്നത്. പ്രത്യേക സുരക്ഷാ സേന കാട്ടിൽ ഒളിച്ച അക്രമികളെ തിരയുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. സമീപകാലത്ത് സുരക്ഷാസേനക്കെതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ദില്ലിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ദില്ലിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. അതോടൊപ്പം സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി. ഭാര്യയെയും മകളെയും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പാടാക്കിയെന്നും മന്ത്രി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ടു പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ദേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗത വകുപ്പിന്റെ നീക്കം

ഇരുചക്ര വാഹനത്തിൽ രണ്ടു പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ദേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗത വകുപ്പിന്റെ നീക്കം. കേരളത്തിൽ എ ഐ ക്യാമറ വന്നപ്പോൾ ഇരുചക്ര വാഹനത്തിലെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തി തുടങ്ങി. ഇതു വ്യാപകമായി പരാതിക്കിടയാക്കി. നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു കേന്ദ്രത്തിനു മാത്രമേ സാധിക്കൂ. പന്ത്രണ്ട് വയസിൽ താഴെയുള്ള ഒരു കുട്ടിക്ക് രക്ഷിതാക്കൾക്കൊപ്പം ഹെൽമറ്റ് വച്ചു യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 27

◾കലാപം നടക്കുന്ന സുഡാനില്‍ നിന്ന് 367 ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചു. ഇവരില്‍ 19 മലയാളികളുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വ്യോമസേനയുടെ കപ്പലിലും വിമാനത്തിലുമായി ജിദ്ദയില്‍ എത്തിച്ചശേഷം ഇന്നലെ രാത്രി വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. ഓപറേഷന്‍ കാവേരി പദ്ധതിയിലൂടെ 561 ഇന്ത്യക്കാരെയാണ് സുഡാനില്‍നിന്ന് ജിദ്ദയില്‍ എത്തിച്ചത്. ജിദ്ദയില്‍ എത്തിയ 194 പേരെ ഇന്നു മുംബൈയില്‍ എത്തിക്കും. രക്ഷാദൗത്യം തുടരുമെന്ന് ജിദ്ദയില്‍ തുടരുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ◾റേഷന്‍ കടകള്‍ ഇന്നും നാളേയും അടച്ചിടും. സെര്‍വര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനം. കേരളത്തിന് പുതിയ കോളേജില്ല. ഏറ്റവുമധികം കോളേജുകള്‍ അനുവദിച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശിനാണ്. 27 എണ്ണം. തമിഴ്നാടിന് 11 ഉം, കര്‍ണ്ണാടകത്തിന് നാലും കോളേജുകള്‍ അനുവദിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കും. പദ്ധതിക്കായി 1570 കോടി രൂപ നീക്കി വച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മെഡിക്കല്‍ ഉപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ

ചുട്ടുപൊള്ളിച്ച കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തിൽ ശക്തമായ വേനൽ മഴ. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന സൂചന. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.