ഇരുചക്ര വാഹനത്തിൽ രണ്ടു പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ദേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗത വകുപ്പിന്റെ നീക്കം. കേരളത്തിൽ എ ഐ ക്യാമറ വന്നപ്പോൾ ഇരുചക്ര വാഹനത്തിലെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തി തുടങ്ങി. ഇതു വ്യാപകമായി പരാതിക്കിടയാക്കി. നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു കേന്ദ്രത്തിനു മാത്രമേ സാധിക്കൂ. പന്ത്രണ്ട് വയസിൽ താഴെയുള്ള ഒരു കുട്ടിക്ക് രക്ഷിതാക്കൾക്കൊപ്പം ഹെൽമറ്റ് വച്ചു യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്.
രണ്ടു പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ദേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗത വകുപ്പിന്റെ നീക്കം
