ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാംബ്ലിങ് പ്രമേയമായൊരുക്കിയിരിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പാട്ടും ഡാന്‍സും ത്രില്ലിങ് രംഗങ്ങളുമൊക്കെയായി തീയേറ്ററുകള്‍ക്ക് തീപിടിപ്പിക്കാന്‍ സാധിക്കുന്ന ചിത്രമാകും ഐ ആം ഗെയിം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20ന് തീയേറ്ററുകളിലെത്തും. ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്സ് എന്നിവരാണ്. പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.
‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ട്രെയിലര്‍
