യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. വിമാനത്തിൽ 360 ഇന്ത്യക്കാരാണുള്ളത്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കും.ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുവാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോര്‍ക്ക) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി
സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.
എ ഐ ക്യാമറ പദ്ധതിയിലെ വിജിലന്‍സ് അന്വേഷണത്തിനു പിന്നില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
എ ഐ ക്യാമറ പദ്ധതിയിലെ വിജിലന്‍സ് അന്വേഷണത്തിനു പിന്നില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വിജിലൻസ് അന്വേഷണം ഉണ്ടെങ്കിൽ മന്ത്രിസഭ യോഗം എന്തിനാണ് പദ്ധതിക്ക് അനുമതി കൊടുത്തത്?ഒരു ഉദ്യോഗസ്ഥനെതിരായി വിജിലൻസ് അന്വേഷണം നടക്കുന്നതായി മാധ്യമങ്ങളിൽ കണ്ടു.ദുരൂഹമായ കാര്യങ്ങളാണ് പുറത്തു വരുന്നത്.ടെൻഡർ ഡോക്യുമെന്‍റ് കെൽട്രോൺ വെബ്‌സൈറ്റിൽ ഇല്ല.പ്രധാനപ്പെട്ട കാര്യങ്ങൾ സബ് കോണ്ട്രാക്റ്റ് കൊടുക്കരുതെന്നാണ് ടെൻഡറിൽ തന്നെ പറയുന്നത്.അത് ലംഘിക്കപ്പെട്ടു.വാർഷിക പരിപാലനത്തിന് 66 കോടി രൂപ നീക്കി വച്ചിരിക്കുന്നത് എന്തിന്?പരസ്യമായ കൊള്ളയാണ് നടന്നത്.ടെൻഡർ ഡോക്യൂമെന്‍റിലെ സുപ്രധാന കാര്യങ്ങൾ അട്ടിമറിച്ചെന്നും വി ഡി […]
കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽടോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വിശദീകരിച്ചു. വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിൽ ഒന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്.
ഛത്തീസ്ഗഡിൽ പതിനൊന്ന് സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പതിനൊന്ന് സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ് സ്ഫോടനമാണ് ഉണ്ടായത്. മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പറഞ്ഞു.
ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി
സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും.സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ രണ്ട് ദിവസം വേണമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി.
ലാളിത്യത്തെ കുറിച്ച് വാചാലനാകുന്ന കെജരിവാള്‍ ഉടന്‍ രാജി വയ്ക്കണമെന്ന് ബിജെപി
അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി 45 കോടിയോളം രൂപ ചെലവഴിച്ച് കൊവിഡ് കാലത്തടക്കം നിര്‍മ്മാണം നടത്തിയതിന് കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം.സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയുടെ നവീകരണമാണ് വിവാദത്തിലായത് കൊവിഡ് ഭീകരതയില്‍ ശ്വാസം മുട്ടിയപ്പോള്‍ ഔദ്യോഗിക വസതിയുടെ മോടി കൂട്ടുന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയെന്ന് ബിജെപി ആക്ഷേപിച്ചു. ലാളിത്യത്തെ കുറിച്ച് വാചാലനാകുന്ന കെജരിവാള്‍ ഉടന്‍ രാജി വയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 26
◾ബഫര്‍ സോണ്‍ വിധിയില്‍ സുപ്രീംകോടതി ഇളവു വരുത്തി. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. ക്വാറികള്‍ക്കു നിയന്ത്രണം തുടരും. ആരേയും കുടിയിറക്കില്ല. എന്നാല്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്ത് ഉത്തരവിട്ടത്. ◾എ ഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് […]
വിദേശ ഇടപാടുകള്‍ക്ക് പൂര്‍ണ അനുമതിയുമായി ഇസാഫ് ബാങ്ക്
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകള്‍ നടത്താനുള്ള പൂര്‍ണ അനുമതി ലഭിച്ചു. വിദേശ കറന്‍സിയിലുള്ള അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള ഓതറൈസ്ഡ് ഡീലര്‍ കാറ്റഗറി- 1 ലൈസന്‍സാണ് റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചത്. ഇതുപ്രകാരം വിദേശ റെമിറ്റന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ബാങ്കിന് നല്‍കാന്‍ കഴിയും. ഈ ലൈസന്‍സ് ലഭിച്ചതോടെ ഇന്ത്യയിലെ എല്ലാ വിദേശ നാണ്യ ബാങ്കിങ് സേവനങ്ങളും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലും ലഭ്യമാകുന്നതിനൊപ്പം വിദേശ രാജ്യങ്ങളില്‍ പ്രതിനിധി ഓഫീസുകള്‍ തുടങ്ങുവാനുള്ള അനുവാദവും ഉണ്ടാകും. പ്രവര്‍ത്തനം തുടങ്ങി […]
വാട്സ്ആപ്പ് ഇനി ഒരേസമയം 4 ഫോണുകളില്‍!
ഒരു വാട്സ്ആപ്പ് അക്കൗണ്ട് വൈകാതെ ഇനി ഒരേസമയം 4 മൊബൈല്‍ഫോണുകളില്‍ ഉപയോഗിക്കാം. നിലവില്‍ ഒരേസമയം ഒറ്റ ഫോണിലേ ഒരു വാട്സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കൂ. എന്നാല്‍, ഡെസ്‌ക് ടോപ്പിലോ (വാട്സ്ആപ്പ് വെബ്) ടാബിലോ മൊബൈലിനെ കൂടാതെ പ്രവര്‍ത്തിപ്പിക്കാം. പക്ഷേ, ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ആദ്യ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകും. അടുത്തയാഴ്ചയോടെ ഈ പോരായ്മ മറികടന്ന്, ഒരേസമയം നാല് ഫോണുകളില്‍ ഒറ്റ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാവുന്ന സേവനം ലഭ്യമാക്കുമെന്ന് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് […]
