Posted inവിനോദം

‘ജാക്സണ്‍ ബസാര്‍ യൂത്തി’ലെ പുതിയ ഗാനം

ആസ്വാദകരെ താളം പിടിപ്പിച്ച് ‘ജാക്സണ്‍ ബസാര്‍ യൂത്തി’ലെ പുതിയ ഗാനം പുറത്തിറങ്ങി. പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സുഹൈല്‍ കോയ വരികള്‍ കുറിച്ച പാട്ടിന് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നാലപിച്ചു. മത്തായി സുനിലും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആഘോഷരാവിന്റെ ദൃശ്യങ്ങളാണു പാട്ടില്‍ നിറയുന്നത്. ചുരുങ്ങിയ സമയം കൊണ്ടു പാട്ട് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്സണ്‍ ബസാര്‍ യൂത്ത്’. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം […]

Posted inവിനോദം

അശോക് സെല്‍വന്‍ ചിത്രം ‘സഭാ നായകന്‍’ ടീസര്‍

തമിഴ് യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് അശോക് സെല്‍വന്‍. അശോക് സെല്‍വന്‍ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തുവിട്ടു. സി എസ് കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോര്‍ട്ട്. മേഘ ആകാശ്, കാര്‍ത്തിക മുരളീധരന്‍, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ല്‍ വേഷമിടുന്നു. അശോക് സെല്‍വന്‍ ചിത്രത്തില്‍ സ്‌കൂള്‍ കാലത്തെ മെയ്‌ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. അശോക് സെല്‍വന്‍ ചിത്രമായി ഒടുവിലെത്തിയത് ‘നിതം ഒരു വാനം’ ആണ്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ ഒരു […]

Posted inഓട്ടോമോട്ടീവ്

എംജി കോമറ്റ്  വില 7.98 ലക്ഷം മുതല്‍, ചാര്‍ജിങ് ചെലവ് ഒരു മാസം 519 രൂപ!

എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റിന്റെ പ്രാരംഭ വില 7.98 ലക്ഷം രൂപ മുതല്‍. കോമറ്റിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ബിഗ് ഇന്‍സൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കണ്‍സെപ്റ്റില്‍ ഡിസൈന്‍ ചെയ്ത 2 ഡോര്‍ കാറാണ് കോമറ്റ്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ഇതിന് ഒരു മാസം 519 രൂപ വരെ മാത്രമേ ചാര്‍ജിങ് ചെലവ് വരൂ എന്നാണ് എംജി പറയുന്നത്. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 […]

Posted inപുസ്തകങ്ങൾ

ജനറല്‍ തന്റെ രാവണന്‍ കോട്ടയില്‍

ആറ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സ്പാനിഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച വിമോചകനും നേതാവുമായ ജനറല്‍ സൈമണ്‍ ബൊളിവാറിന്റെ ജീവിതത്തിലെ അവസാന ഏഴു മാസത്തെ സാങ്കല്പിക വിവരണമാണ് ‘ദി ജനറല്‍ ഇന്‍ ഹിസ് ലാബിരിന്ത്’. പ്രണയം, യുദ്ധം, രാഷ്ട്രീയം എന്നിവയിലെ ബൊളിവാറിന്റെ മഹത്തായ വ്യക്തിത്വ മനോഹാരിത തുറന്നുകാട്ടുന്ന ഈ ചരിത്രനോവലില്‍ ഒരു ദാര്‍ശനികന്റെ അവിസ്മരണീയമായ ഛായാചിത്രമാണ് നാം കാണുക. ഒരു മാന്ത്രിക കഥ പറയുന്ന രീതിയില്‍, ശാന്തമായി ലോകത്തില്‍ നിന്ന് മാഞ്ഞുപോകുന്ന ബൊളിവാറിന്റെ അവസാനനിമിഷങ്ങളെ മാര്‍കേസ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. തകര്‍ന്ന […]

Posted inആരോഗ്യം

കാപ്പിയും മറ്റ് പാനീയങ്ങളും ഇല്ലാതെ തന്നെ ഊര്‍ജ്ജം നിലനിര്‍ത്താം!

ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ കാപ്പി അടക്കമുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. കഫീന്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാമെങ്കിലും, അതല്ലാതെ വേറെ വഴിയില്ലെന്ന് കരുതിയാണ് ഈ പതിവ് മാറ്റാത്തത്. പക്ഷെ, കാപ്പിയും കഫീന്‍ അടങ്ങിയ മറ്റ് പാനീയങ്ങളും കുടിച്ചില്ലെങ്കിലും ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും, എങ്ങനെയെന്നറിയാം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം ശരീരത്തിന് സ്ഥരതയോടെ ഊര്‍ജ്ജം നല്‍കും. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നുള്ളതാണ് ഇതിന്റെ പിന്നിലെ കാരണങ്ങളിലൊന്ന്. മുട്ട, പാലുത്പന്നങ്ങള്‍, നട്ട്സ് എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രിയ നടൻ മാമുക്കോയ അന്തരിച്ചു.

നാലു പതിറ്റാണ്ടിലേറെയായി മലയാളിയെ ചിരിപ്പിച്ച നടൻ മാമ്മുക്കോയ അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വണ്ടൂരിൽ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായി ആശുപത്രിയിലായിരുന്നു. നാടകത്തിലൂടെ സിനിമയിലേക്കു വന്ന നടൻ.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു.സത്യൻ അന്തിക്കാട് അടക്കമുള്ള സംവിധായകരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.പെരുമഴക്കാലം സിനിമയിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം നേടി. സംസ്കാരം നാളെ കണ്ണം പറമ്പ് ഖബർസ്ഥാനിൽ

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ബഫര്‍ സോണ്‍ വിധിയില്‍ സുപ്രീംകോടതി ഇളവ് വരുത്തി. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. ക്വാറികള്‍ക്കു നിയന്ത്രണം തുടരും. ആരേയും കുടിയിറക്കില്ല. എന്നാല്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്ത് ഉത്തരവിട്ടത്. എ ഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെത്തിനെതിരായ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നരേന്ദ്ര മോദിക്കെതിരെ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ.ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരന്‍.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്നും, യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു

സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു.വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. സൗദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് 278 ഇന്ത്യക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്തെത്തിയത്.സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേവിയുടെ ഐഎന്‍എസ് തേഗ് പോര്‍ട് സുഡാനിലെത്തിയിട്ടുണ്ട്. സുഡാനിൽ ആകെ മൂവായിരത്തോളം ഇന്ത്യക്കാ‍രുണ്ടെന്നാണ് കണക്ക്.