Posted inപുസ്തകങ്ങൾ

കവിനിഴല്‍മാല

കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവര്‍ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവയ്‌ക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു പാട്ടു കേട്ട്, അല്ലെങ്കില്‍ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവര്‍ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മള്‍ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയെയും ഒന്നു പിന്തുടര്‍ന്നു നോക്കുന്നത് രസകരമാവും. […]

Posted inആരോഗ്യം

തിരിച്ചറിയാം, വൈറ്റമിന്‍-ഡിയുടെ കുറവ്

എല്ലുകളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചില രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമെല്ലാം വൈറ്റമിന്‍-ഡി അവശ്യം വേണ്ടതാണ്. പലപ്പോഴും പക്ഷേ വൈറ്റമിന്‍-ഡി കുറവ് നമുക്ക് തിരിച്ചറിയണമെന്നില്ല. എങ്കിലും ക്രമാതീതമായ തോതില്‍ വൈറ്റമിന്‍-ഡി കുറഞ്ഞാല്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. ഇന്ന് ധാരാളം പേരില്‍ വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. വൈറ്റമിന്‍ -ഡി കുറയുന്നത് തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ടൊരു സംഗതി തന്നെയാണ്. വൈറ്റമിന്‍-ഡി കുറയുമ്പോള്‍ എല്ലില്‍ വേദനയും പേശിയില്‍ തളര്‍ച്ചയും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം. വൈറ്റമിന്‍-ഡി കുറയുന്നത് നല്ല രീതിയില്‍ വ്യക്തിയെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പ്രധാനമന്ത്രി കള്ളപ്രചാരണം നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രധാനമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ്. കേരളം വികസനത്തിൽ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിതി ആയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ്

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് കോൺഗ്രസ്. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തു. എന്നാൽ, പോസ്റ്ററുകൾ ഒട്ടിച്ചതല്ലെന്നും മഴ വെളളത്തിൽ പോസ്റ്റർ വച്ചതാണ് എന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയിൽവേയുടെ ഇൻ്റലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കെ റെയിലിന്റെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിലിന്റെ സാങ്കേതിക, പരിസ്ഥിതി വിഷയങ്ങള്‍ പഠിക്കേണ്ടതുണ്ട്. തിരുവനന്തപുരം – കൊച്ചി റൂട്ടില്‍ വന്ദേ മെട്രോ സര്‍വീസ് ജനുവരിക്കുശേഷം ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചുവേളി, പേട്ട, നേമം, സ്‌റ്റേഷനുകളും ഒന്നിച്ചു വികസിപ്പിക്കും. കേരളത്തിലെ 34 സ്റ്റേഷനുകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കണക്റ്റിവിറ്റിക്ക് ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് രാജ്യം […]

Posted inലേറ്റസ്റ്റ്

വേള്‍ഡ് ടൂറുമായി മുതുമുത്തശിമാര്‍

യാത്ര എല്ലാവര്‍ക്കും ഉല്ലാസകരമാണ്. വിസമയകാഴ്ചകള്‍ കണ്ട് ഉലകം ചുറ്റാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പ്രായമാകുന്തോറും യാത്രയോടു പ്രിയം കൂടുമെങ്കിലും ആരോഗ്യം തടസമാകുകയാണു പതിവ്. നടക്കാന്‍ പ്രയാസം, നടന്നാല്‍ കിതപ്പ്, കാല്‍മുട്ടു വേദന, നടുവേദന, കൊടും തണുപ്പും മഞ്ഞും അടക്കമുള്ള കഠിന കാലാവസ്ഥയെ നേരിടാനുള്ള ശേഷിക്കുറവ് എന്നിങ്ങനെ അനവധി ആരോഗ്യ പ്രശ്നങ്ങള്‍. പ്രായത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകം ചുറ്റിക്കറങ്ങാന്‍ ഇറങ്ങിത്തിരിച്ച രണ്ടു കൂട്ടുകാരികളെ നമുക്കു കാണാം. 81 വയസുള്ള ഇവര്‍ 80 ദിവസത്തെ യാത്രയ്ക്കാണ് ഇറങ്ങിയിരിക്കുന്നത്. ടെക്സാസിലെ ഫിസിഷ്യനും ലക്ചററുമായ സാന്‍ഡി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍. താരങ്ങളുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇരുവരും ലൊക്കേഷനില്‍ വൈകി എത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയിലെ അംഗങ്ങള്‍ പ്രഖ്യാപിച്ചത്.ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ സ്ഥാപിച്ചതിൽ വീണ്ടും അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എഐ ക്യാമറ സ്ഥാപിച്ചതിൽ വീണ്ടും അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SRITന് കരാർ കിട്ടാൻ വേണ്ടി മറ്റ് രണ്ട് കമ്പനികളെ ചേർത്ത് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കരാർ കിട്ടാൻ മത്സരത്തിൽ പങ്കെടുത്ത മൂന്ന് കമ്പനികൾ തമ്മിൽ ഒത്തുകളിച്ചു. SRITന്‌ സാങ്കേതിക മികവില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.അക്ഷരാ എൻ്റെർപ്രൈസസ് , അശോക ബിൽകോൺ എന്ന കമ്പനികളാണ് കരാറിനൊപ്പമുള്ള മറ്റുള്ളവ. അശോക ബിൽകോണിന് സാങ്കേതിക പരിജ്ഞാനമില്ല. പാലങ്ങളും റോഡും റെയിൽവേയുടെയും കോൺ​ട്രാക്റ്റ് വർക്ക് ഏറ്റെടുത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി ജല മെട്രോയുടെ ആദ്യസർവ്വീസ് ആരംഭിച്ചു

കൊച്ചി ജല മെട്രോയുടെ ആദ്യസർവ്വീസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയാണിത്. ആദ്യ യാത്ര കൊച്ചി ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾ​ഗാട്ടി വരെ പോയി മടങ്ങുകയാണ്. ഈ ബോട്ട് മടങ്ങിയതിന് ശേഷമാകും മന്ത്രി പി രാജീവ് അടക്കമുള്ളമുള്ളവർ വാട്ടർ മെട്രോയിലേക്ക് കയറുക. ഏഴ് വർഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടർ മെട്രോ. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നി​ഗമനം പുറത്ത്

തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നി​ഗമനം പുറത്ത്.  ഫോൺ പൊട്ടിത്തെറിച്ചുണ്ടായ പരിക്ക് മരണകാരണമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുഖത്തും തലയ്ക്കും പരിക്കേറ്റു. മരണകാരണമായത് ഈ പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ്  അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ […]