Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിലേക്കുള്ള മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ

കേരളത്തിലേക്കുള്ള മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ . യാത്രയ്ക്ക് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസിന്റെ കത്ത്. എൺപത്തിരണ്ട് ദിവസത്തെ യാത്രയ്ക്ക് അനുഗമിക്കുന്നത് ഇരുപത് സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും,ഇത്രയും തുക നൽകാൻ കഴിയില്ലെന്നും, നിയമ നടപടികൾ ആലോചിച്ചു വരുന്നതായും മദനിയുടെ കുടുംബം വ്യക്തമാക്കി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മധുകേസിലെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മേയ് അഞ്ചിലേക്ക് മാറ്റി

അട്ടപ്പാടി മധുകേസിലെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് അഞ്ചിലേക്ക് മാറ്റി. കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവാണ് മണ്ണാർക്കാട് എസ് സി  എസ്ടി കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും

ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ .ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും.ബൊമ്മൈ, യെദിയൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി. ലക്ഷ്മൺ സാവഡി, ജഗദീഷ് ഷെട്ടർ എന്നിവരെ തോൽപിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദേശം നല്‍കി. ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നല്‍കിയിട്ടുണ്ട്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന്  സുപ്രീംകോടതി

ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന്  സുപ്രീംകോടതി.ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ മൂന്നാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതൽ രാഷ്ട്രീയ നേതാക്കൾ ജന്തർമന്തറിൽ എത്തി.താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗുരുതരമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ദില്ലി ഭരണകൂടത്തിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ചയ്ക്കം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.  

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 25

◾വികസന പദ്ധതികളിലൂടെ ഭാരത നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവ അടക്കം 3,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു വികസനത്തിനു നേതൃത്വം നല്‍കാന്‍ കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ട്. രാജ്യ പുരോഗതിയുടെ നേട്ടം പ്രവാസികള്‍ക്കും ലഭിക്കും. കേരളത്തിന്റെ വികസന പദ്ധതികള്‍ മാതൃകാപരമാണെന്നും മോദി പറഞ്ഞു. ◾നാലു വര്‍ഷത്തിനകം അഞ്ചര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് രമേശ് ചെന്നിത്തല

മുൻകാലങ്ങളിൽ പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിൻ്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടിപ്പിക്കാറുണ്ടായിരുന്നു എന്നാൽ ഇത്തവണ സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി എന്നും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചെങ്ങന്നൂരിലും തിരൂരിലും യുഡിഎഫ് പ്രതിഷേധം

ചെങ്ങന്നൂരിലും തിരൂരിലും വന്ദേ ഭാരതിന് സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധവുമായി യുഡിഎഫ്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തിയത്.സ്റ്റോപ്പ് ഒഴിവാക്കിയതിൽ മലപ്പുറം തിരൂരിലും യുഡിഎഫിന്റെ പ്രകടനവും ഉപരോധവും .നേരത്തെ വന്ദേഭാരതിന്റെ ആദ്യഘട്ടത്തിൽ ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ്പുണ്ടായിരുന്നില്ല. എന്നാൽ സ്റ്റോപ്പുകളുടെ ഔദ്യോ​ഗിക പ്രഖ്യാപനത്തിൽ ഷൊർണൂരിന് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി ജല മെട്രോ നാടിന് സമർപ്പിച്ചു

ജലമെട്രൊയൊടൊപ്പം ഡിജിറ്റൽ സയൻസ് പാർക്ക്, നേമം തിരുവനന്തപുരം കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം ഷൊർണൂർ ട്രാക്ക് നവീകരണം എന്നിവയ്ക്കും തുടക്കമായി. വൈദ്യുതീകരിച്ച പാലക്കാട് പളനി ഡിണ്ടിഗൽ പാത നാടിന് സമർപ്പിച്ചു. മൊത്തം 3200 കോടിയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.കൊച്ചി ജല മെട്രോ രാജ്യത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. ജലമെടോയുടെ ആദ്യയാത്ര ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾഗാട്ടി വരെയായിരുന്നു. ശേഷം മന്ത്രി പി രാജീവ് അടക്കമുള്ളവർ ജലമെട്രോയിൽ യാത്ര ചെയ്യുമെന്നാണ് റിപ്പോർട്ട്.   […]

Posted inടെക്നോളജി

വോയ്‌സ് ഓവര്‍ വൈഫൈ സേവനവുമായി വി

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ വി കേരള സര്‍ക്കിളിലെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോയ്‌സ് ഓവര്‍ വൈഫൈ സേവനം അവതരിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ മുഖ്യ നഗരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സേവനം ലഭ്യമാണ്. കെട്ടിടങ്ങള്‍ക്കുള്ളില്‍ എല്ലാ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജായിരിക്കും വി വോയ്‌സ് ഓവര്‍ വൈഫൈ ലഭ്യമാക്കുക. വൈഫൈയില്‍ കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ വീട്ടിലായാലും ഓഫിസിലായാലും കോളുകള്‍ മുറിഞ്ഞു പോകാതെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയും […]

Posted inബിസിനസ്സ്

വിദേശത്ത് നിന്നുള്ള പണമൊഴുക്ക് ഈ വര്‍ഷം കുറയും

വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ 2022-ല്‍ 8 കോടി ലക്ഷം കടന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇതില്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 15 ശതമാനം കുറഞ്ഞ് 3 ലക്ഷം കോടി രൂപയായി. ഖത്തര്‍, സൗദി അറേബ്യ, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിച്ചതാണ് 8 ലക്ഷം കോടി രൂപ കടക്കാന്‍ സഹായിച്ചത്. യു.എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പണമടയ്ക്കല്‍ ഒഴുക്ക് […]