അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ഏജന്റിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘വൈല്‍ഡ് സാല’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഘുറാം ആണ്. ഭീംസ് സെസിറോലിയോ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രവണ ഭാര്‍ഗവി, ഭീംസ് സെസിറോലിയോ, സ്വാതി റെഡ്ഡി യുകെ, അമല ചെബോലു എന്നിവരാണ്. മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തില്‍ മലയാളികള്‍ക്കുള്ള പ്രത്യേക താല്‍പര്യം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ […]
‘ചൊവ്വാഴ്ച’ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പായല്‍ രജ്പുത്
സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ടോപ്ലെസ് ആയി നടി പായല്‍ രജ്പുത്. ആര്‍എക്‌സ് ഹണ്ട്രഡ് എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന്‍ അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന ‘മംഗള്‍വാരം’ എന്ന ചിത്രത്തിലാണ് നടി ടോപ്ലെസ് ആയത്. മലയാളത്തില്‍ സിനിമയുടെ പേര് ‘ചൊവ്വാഴ്ച’ എന്നാണ്. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ് ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം […]
405 കിമി റേഞ്ചുള്ള പുതിയ ഇലക്ട്രിക്ക് കാറുമായി ബിവൈഡി
405 കിമി റേഞ്ചുള്ള പുതിയ ഇലക്ട്രിക്ക് കാറുമായി ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി. സീഗല്‍ എന്ന ഈ ഇവിയെ ചൈനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 11,400 ഡോളര്‍ അല്ലെങ്കില്‍ 78,800 യുവാന്‍ (ഏകദേശം 9.35 ലക്ഷം രൂപ) വിലയുള്ള ഈ ഇലക്ട്രിക്ക് കാറിന് ആദ്യ 24 മണിക്കൂറിനുള്ളില്‍ 10,000-ത്തില്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചു. യഥാക്രമം 305കിമീ, 405കിമീ റേഞ്ചുള്ള 30കിലോവാട്ട്അവര്‍, 38കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകള്‍ ഉള്ള രണ്ട് വേരിയന്റുകളിലാണ് സീഗല്‍ ഇവി എത്തുന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ […]
നായര്‍ – ചരിത്രദൃഷ്ടിയിലൂടെ
തറയും തറവാടും എന്താണ്? എന്നുണ്ടായി? നായര്‍ സമൂഹത്തിന്റെ ഉത്ഭവവും രൂപാന്തരങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന കൃതി. പ്രാചീന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറമേ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍, ദുഷിച്ച ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയമങ്ങള്‍ എന്നിവയും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രശസ്ത ചരിത്രകാരനായ കെ.ശിവശങ്കരന്‍ നായരും ഡോ.വി. ജയഗോപന്‍ നായരും ചേര്‍ന്ന് തയ്യാറാക്കിയ കൃതി. ‘നായര്‍ – ചരിത്രദൃഷ്ടിയിലൂടെ’ ഡിസി ബുക്‌സ്. വില 252 രൂപ.
ഫ്രെഞ്ച് ഫ്രൈസ് മാനസികാരോഗ്യത്തെയും ബാധിക്കും
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഫ്രെഞ്ച് ഫ്രൈസ്. ഇത് അമിതമായി കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം […]
മധ്യാഹ്ന വാര്‍ത്തകള്‍
വികസിത ഭാരത നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവ അടക്കം 3,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു വികസനത്തിനു നേതൃത്വം നല്‍കാന്‍ കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ട്. യുവാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണിത്. അടിസ്ഥാന സൗകര്യ വികസനത്തിനു പത്തു ലക്ഷം കോടി രൂപയാണു നാം ചെലവാക്കിയത്. രാജ്യ […]
അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നതെന്ന് റെയിൽവെ മന്ത്രി
കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നതെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.റെയിൽവെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും പറഞ്ഞു.പാളത്തിലെ വളവുകളാണ് കേരളത്തിൽ വേഗത കുറയ്ക്കുന്നത്. ലോകോത്തര സിഗ്നലിങ് സിസ്റ്റം കേരളത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ
തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ.റോഡരികിൽ കാത്തു നിന്നവരെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉണ്ടായിരുന്നു.വന്ദേ ഭാരതിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനുo ശശി തരൂരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.സി 2 കോച്ചിൽ നാൽപ്പത്തിരണ്ട് കുട്ടികളുമായി സംവദിച്ച ശേഷം വന്ദേ ഭാരത് […]
ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള കടമെടുപ്പിന് അനുമതിയായില്ല
സംഭരിച്ച നെല്ലിന്റെ വില നെല്ലുസംഭരണ രസീത് അഥവാ പി ആർ എസ് വായ്പയായിട്ടെങ്കിലും കർഷകർക്കു ലഭ്യമാക്കാനുള്ള സപ്ലൈകോയുടെ ശ്രമങ്ങൾക്കു ധനവകുപ്പിന്റെ അനുമതിയായില്ല. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 700 കോടി രൂപ കടമെടുത്തു കർഷകർക്കു നൽകാനാണു സപ്ലൈകോ ലക്ഷ്യമിട്ടിരുന്നത്. ഇതു സംബന്ധിച്ച ഫയൽ ഈ മാസം ആദ്യം തന്ന ധനകാര്യ വകുപ്പിലേക്കു കൈമാറിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. നടപ്പു സീസണിൽ ഇതു വരെ 920 കോടി രൂപയിലേറെ തുക നെല്ലിന്റെ വിലയായി നൽകി. ഇനിയും 1000 കോടി രൂപയെങ്കിലും വേണ്ടി […]
എ ഐ ക്യാമറ സ്ഥാപിക്കുന്നതിൽ തുടക്കം മുതൽ പലപ്പോഴായി ആറ് ഉത്തരവുകൾ
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറ സ്ഥാപിക്കുന്നതിൽ തുടക്കം മുതൽ പദ്ധതിയിൽ മാറ്റം വരുത്തുന്നതിന് ആകെ ആറ് ഉത്തരവുകളിറക്കി. ആദ്യം 151 കോടിയാണ് ചെലവു കണക്കാക്കിയത് എന്നാൽ പിന്നീടത് 232 കോടിയായി മാറി. കെൽട്രോൺ വിവിധ കമ്പനികൾക്കായി ഉപകരാർ നൽകിയപ്പോഴാണു പദ്ധതിയുടെ ചെലവു കൂടിയത്. ക്യാമറയുടെ വില 9.5 ലക്ഷമാണെന്നു കെൽട്രോൺ പറയുന്നെങ്കിലും ഏറ്റവും അത്യാധുനിക ക്യാമറ സംവിധാനത്തിനു പോലും 4 ലക്ഷം രൂപയിൽ കൂടുതലാകില്ലെന്നു രാജ്യാന്തരകമ്പനികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പദ്ധതി നടപ്പാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം കെൽട്രോണിനാണെന്നും സർക്കാരിനിതൽ പങ്കില്ലെന്നുമാണ് […]
