സംഭരിച്ച നെല്ലിന്റെ വില നെല്ലുസംഭരണ രസീത് അഥവാ പി ആർ എസ് വായ്പയായിട്ടെങ്കിലും കർഷകർക്കു ലഭ്യമാക്കാനുള്ള സപ്ലൈകോയുടെ ശ്രമങ്ങൾക്കു ധനവകുപ്പിന്റെ അനുമതിയായില്ല. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 700 കോടി രൂപ കടമെടുത്തു കർഷകർക്കു നൽകാനാണു സപ്ലൈകോ ലക്ഷ്യമിട്ടിരുന്നത്. ഇതു സംബന്ധിച്ച ഫയൽ ഈ മാസം ആദ്യം തന്ന ധനകാര്യ വകുപ്പിലേക്കു കൈമാറിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. നടപ്പു സീസണിൽ ഇതു വരെ 920 കോടി രൂപയിലേറെ തുക നെല്ലിന്റെ വിലയായി നൽകി. ഇനിയും 1000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. ഇതിനായാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്നും കടെമെടുക്കുന്നത്.
ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള കടമെടുപ്പിന് അനുമതിയായില്ല
