തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ.റോഡരികിൽ കാത്തു നിന്നവരെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉണ്ടായിരുന്നു.വന്ദേ ഭാരതിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനുo ശശി തരൂരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.സി 2 കോച്ചിൽ നാൽപ്പത്തിരണ്ട് കുട്ടികളുമായി സംവദിച്ച ശേഷം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികളാണുള്ളത്.മത സാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും വന്ദേ ഭാരതിന്റെ യാത്രയിലുണ്ട്. ആദ്യയാത്ര കാസർകോട്ടേക്കാണ്.
തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ റോഡ് ഷോ
