ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറ സ്ഥാപിക്കുന്നതിൽ തുടക്കം മുതൽ പദ്ധതിയിൽ മാറ്റം വരുത്തുന്നതിന് ആകെ ആറ് ഉത്തരവുകളിറക്കി. ആദ്യം 151 കോടിയാണ് ചെലവു കണക്കാക്കിയത് എന്നാൽ പിന്നീടത് 232 കോടിയായി മാറി. കെൽട്രോൺ വിവിധ കമ്പനികൾക്കായി ഉപകരാർ നൽകിയപ്പോഴാണു പദ്ധതിയുടെ ചെലവു കൂടിയത്. ക്യാമറയുടെ വില 9.5 ലക്ഷമാണെന്നു കെൽട്രോൺ പറയുന്നെങ്കിലും ഏറ്റവും അത്യാധുനിക ക്യാമറ സംവിധാനത്തിനു പോലും 4 ലക്ഷം രൂപയിൽ കൂടുതലാകില്ലെന്നു രാജ്യാന്തരകമ്പനികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പദ്ധതി നടപ്പാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം കെൽട്രോണിനാണെന്നും സർക്കാരിനിതൽ പങ്കില്ലെന്നുമാണ് മന്ത്രി ആൻറണി രാജു പറയുന്നത്.
എ ഐ ക്യാമറ സ്ഥാപിക്കുന്നതിൽ തുടക്കം മുതൽ പലപ്പോഴായി ആറ് ഉത്തരവുകൾ
