പൊതുവായ വിഷയങ്ങളിലെ ആശങ്കകൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചുവെന്ന്, യാക്കോബായ സഭാ മെത്രാപൊലീത്ത ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ്. കർഷകപ്രശ്നങ്ങളും മൽസ്യത്തൊഴിലാളി പ്രശ്നങ്ങളും ചർച്ചയായി,സംസ്ഥാനത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും കിട്ടുമെന്നും, വികസനത്തിന് മതം മാനദണ്ഡമാകില്ലെന്നും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ഊർജം നൽകുന്നതെന്നും ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. പള്ളിത്തർക്കവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ശാശ്വതപരിഹാരത്തിനുള്ള സകല പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുവെന്നും മാർ ഗ്രിഗോറിയോസ് പറഞ്ഞു.
യുവാക്കളിലാണു തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യം അതിവേഗം മുന്നേറുമ്പോൾ കേരളവും അതിന്റെ ഭാഗമാകണമെന്ന് മോദി. കേരളത്തിന്റെ ഭാവി ഉജ്ജ്വലമാക്കാനുള്ള നേതൃത്വമേറെറടുക്കാൻ മലയാളി യുവത്വത്തെ ആഹ്വാനം ചെയ്ത അദ്ദേഹം അതിനായി ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകി. ബിജെപി സംഘടിപ്പിച യുവം 2023 പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണം കള്ളക്കടത്തു നടത്തുകയാണെന്നും എന്നാൽ മതത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. റോഡിലൂടെ നടന്നും വാഹനത്തിലുമായി നടത്തിയ റോഡ് ഷോയും ചരിത്രമായി.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 25
◾കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണം കള്ളക്കടത്തു നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബിജെപിക്കുവേണ്ടി സംഘടിപ്പിച്ച യുവം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുമ്പോള്‍ കേരളത്തില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വികസന, തൊഴില്‍ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. മുന്‍കാല സര്‍ക്കാരുകള്‍ കുംഭകോണങ്ങള്‍ നടത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. മതത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം […]
വിദേശ കടപത്രങ്ങള്‍ തിരിച്ചുവാങ്ങാനാരംഭിച്ച് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയായ അദാനി പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 130 മില്യണ്‍ ഡോളറി (1100 കോടി രൂപ) ന്റെ വിദേശ കടപത്രങ്ങള്‍ തിരിച്ചു വാങ്ങാനാരംഭിച്ചു. 2024 ല്‍ കാലാവധി അവസാനിക്കുന്ന കടപത്രങ്ങളാണ് മുന്‍കൂറായി പണം നല്‍കി തിരിച്ചു വാങ്ങുന്നത്. തിരിച്ചുവാങ്ങല്‍ തീരുമാനത്തിനു പിന്നാലെ ഗ്രൂപ്പിന്റെ 15 ല്‍ 10 ഡോളര്‍ ബാണ്ടുകളുടേയും വില ഇന്ന് ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വരും പാദങ്ങളിലും 1100 കോടി രൂപയുടെ വീതം കടപത്രങ്ങള്‍ തിരിച്ചു വാങ്ങാനാണ് […]
മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തില്‍ ‘ഏജന്റ്’ ട്രെയ്‌ലര്‍ വീണ്ടും
മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തില്‍ ‘ഏജന്റ്’ ട്രെയ്‌ലര്‍ വീണ്ടുമെത്തി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏപ്രില്‍ 18 ന് പുറത്തെത്തിയത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ പലതും മറ്റൊരാളുടെ ശബ്ദത്തിലായിരുന്നു. മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കും മുന്‍പ് മുന്‍നിശ്ചയപ്രകാരം ട്രെയ്‌ലര്‍ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തില്‍ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂര്‍ണ്ണമായും ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം […]
പിഎസ് – 2 വിലെ ‘ചിന്നഞ്ജിറു നിലവേ’ ഒരു മിനിറ്റ് വീഡിയോ
പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ഒരു ഗാനത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ചിന്നഞ്ജിറു നിലവേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണന്‍ ആണ്. സംഗീതം എ ആര്‍ റഹ്മാന്‍. ഹരിചരണ്‍ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഗാനമാണിത്. ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. അഡ്വാന്‍സ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 4ഡിഎക്‌സിലും […]
126 ശതമാനം വളര്‍ച്ച കൈവരിച്ച് ഔഡിയുടെ കുതിപ്പ്
വില്പനയില്‍ കുതിപ്പുമായി ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,950 യൂണിറ്റുകള്‍ ഔഡി വില്പന നടത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 126 ശതമാനം വളര്‍ച്ച കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി പറയുന്നതനുസരിച്ച് ഈ കാലഘട്ടത്തില്‍ മൊത്തം വില്പനയുടെ 60 ശതമാനം എസ്യുവികളാണ് സംഭാവന ചെയ്തത്. അടുത്തിടെ പുറത്തിറക്കിയ ക്യു 3, ക്യു 3 സ്പോര്‍ട്ബാക്കുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിച്ചതായി കമ്പനി വ്യക്തമാക്കുന്നു. ക്യു7, ക്യു8, എ8എല്‍ തുടങ്ങിയ മോഡലുകളും വിപണിയില്‍ […]
രവിക്കുട്ടചരിതം ഓട്ടക്കഥ
വെറും കലിപിത കഥകളല്ല രവിക്കുട്ട ചരിതം ഓട്ടക്കഥ. മാമ്പഴക്കാലത്തില്‍ തുടങ്ങി ഏഴാമത്തെ പുസ്തകമായ രവിക്കുട്ടചരിതം ഓട്ടക്കഥയിലേയ്ക്ക് എത്തുമ്പോള്‍ അജോയ് കുമാറിന്റെ രചനാ വൈഭവത്തിന്റെ ഗ്രാഫ് ഒരു പടി കൂടി മുകളിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. ഓരോ ചരിതങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് എഴുത്തുകാരന്‍ അനുവാചകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ‘രവിക്കുട്ടചരിതം ഓട്ടക്കഥ’. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 190 രൂപ.
വേനല്‍ക്കാല പ്രമേഹരോഗ നിയന്ത്രണം
വേനല്‍ക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ചില മരുന്നുകള്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ വേനല്‍ക്കാലം രോഗത്തിനെതിരെ പോരാടുന്നവര്‍ക്ക് പ്രത്യേകിച്ച് കഠിനമായിരിക്കും. ശരീരത്തില്‍ ആവശ്യത്തിന് ദ്രാവകങ്ങള്‍ ഇല്ല എന്നതിനര്‍ത്ഥം രക്തത്തിലെ പഞ്ചസാരയുടെ അളവ് നാഡീ ക്ഷതം, ഹൃദയാഘാതം, കിഡ്നി പ്രശ്നം, മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും എന്നാണ്. 1.5-2 ലിറ്റര്‍ വെള്ളം പ്രമേഹമുള്ളവര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം മോര്, തേങ്ങാവെള്ളം, ശുദ്ധമായ നാരങ്ങാവെള്ളം, തണ്ണിമത്തന്‍, വെള്ളരിക്ക, […]
രാത്രി വാര്‍ത്തകള്‍
ബിജെപി സര്‍ക്കാര്‍ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുമ്പോള്‍ കേരളത്തിലെ ചിലര്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബിജെപിക്കുവേണ്ടി സംഘടിപ്പിച്ച യുവം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ വികസന, തൊഴില്‍ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണു ശ്രമം. മുന്‍കാല സര്‍ക്കാരുകള്‍ കുംഭകോണങ്ങള്‍ നടത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ യുവാക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മതത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പരാജയപ്പെടുത്തണം. അദ്ദേഹം പറഞ്ഞു. […]
