രാജ്യം അതിവേഗം മുന്നേറുമ്പോൾ കേരളവും അതിന്റെ ഭാഗമാകണമെന്ന് മോദി. കേരളത്തിന്റെ ഭാവി ഉജ്ജ്വലമാക്കാനുള്ള നേതൃത്വമേറെറടുക്കാൻ മലയാളി യുവത്വത്തെ ആഹ്വാനം ചെയ്ത അദ്ദേഹം അതിനായി ഒപ്പമുണ്ടാകുമെന്നും ഉറപ്പു നൽകി. ബിജെപി സംഘടിപ്പിച യുവം 2023 പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണം കള്ളക്കടത്തു നടത്തുകയാണെന്നും എന്നാൽ മതത്തിന്റേയും ഭാഷയുടേയും സംസ്കാരത്തിന്റേയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. റോഡിലൂടെ നടന്നും വാഹനത്തിലുമായി നടത്തിയ റോഡ് ഷോയും ചരിത്രമായി.
യുവാക്കളിലാണു തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
