Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി

ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കൾ, ശ്രീ നാരായണ ഗുരു, കെ കേളപ്പൻ, സ്വാതന്ത്ര സമര സേനാനികൾ, അപ്പുക്കുട്ടൻ പൊതുവാൾ, നമ്പി നാരായണൻ എന്നിവരെയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയുടെ സുഡാൻ രക്ഷാദൗത്യം ആരംഭിച്ചു

ഇന്ത്യയുടെ സുഡാൻ രക്ഷാദൗത്യം ആരംഭിച്ചു. ‘ഓപ്പറേഷൻ കാവേരി’യെന്നാണ് ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. കടൽ മാർഗം വഴിയാണ് ആദ്യഘട്ട രക്ഷാദൗത്യം. ദൗത്യത്തിന്റെ ഭാഗമായി 500 ഇന്ത്യക്കാർ ഇതിനോടകം പോർട്ട് സുഡാനിലെത്തിച്ചിട്ടുണ്ട്. ‘സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായാണ് ഓപറേഷൻ കാവേരി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി കപ്പലുകളും എയർക്രാഫ്റ്റുകളും സജ്ജമാണ്.’- വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുറിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിജെപിയുടെ യുവം 2023 വേദിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി

ബിജെപിയുടെ യുവം 2023 വേദിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കേരള സ്‌റ്റൈലില്‍ കസവുമുണ്ടും ജുബ്ബയുമുടുത്താണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കനത്ത സുരക്ഷാ വലയങ്ങള്‍ക്കിടയിലും റോഡിലൂടെ കാല്‍നടയായി ജനങ്ങളെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി നീങ്ങുന്നത്.പൊതുജനങ്ങള്‍, സിനിമാ,സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയില്‍ നരേന്ദ്രമോദിയെ കാണാന്‍ എത്തിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

99.9ശതമാനം ഇന്ത്യക്കാരും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണെന്ന് ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

99.9ശതമാനം ഇന്ത്യക്കാരും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണെന്ന് ബാര്‍ കൗണ്‍സില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുവം പരിപാടി കേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ കേരളത്തിൽ വലീയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . എല്ലാ കാലവും വോട്ടിന് വേണ്ടി മതത്തെ ഉപയോഗിച്ചത് കോൺഗ്രസാണെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയോട് നൂറ് ചോദ്യമെന്ന ഡിവൈഎഫ്ഐ പരിപാടി പരിഹാസ്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ലെന്ന് കെ സുധാകരൻ

ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ലെന്നും,കേസ് 33-ാം തവണയും മാറ്റിവച്ചത് മറ്റൊരു നാടകത്തിലൂടെയാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസ് കേട്ട മലയാളി ജഡ്ജി സി.ടി രവികുമാര്‍ അക്കാരണം പറഞ്ഞ് പിന്‍മാറിയതുമൂലമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറിയത്.ഈ കേസ് കേട്ട ജഡ്ജി എന്ന നിലയ്ക്ക് അദ്ദേഹത്തിനു ബെഞ്ചില്‍നിന്ന് നേരത്തെ പിന്‍മാറാമായിരുന്നു. എന്തുകൊണ്ടാണ് അതു ചെയ്യാതിരുന്നതെന്നതെന്നും വ്യക്തമാകാനുണ്ട്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്ന് താരങ്ങൾ

മെയ് ഏഴിന് നടക്കാൻ ഇരിക്കുന്ന ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പ്  മാറ്റിവെച്ചു. ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കായിക മന്ത്രാലയം നിർദേശിച്ചതെന്നാണ് വിവരം.കഴിഞ്ഞ പ്രതിഷേധത്തിൽ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതിൽ മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും താരങ്ങൾ പറഞ്ഞു. അതോോടൊപ്പം ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താത്കാലിക സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിർവാഹക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന് മമതാ ബാനർജി

പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്നും, പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാവില്ലെന്നും നിതീഷ് കുമാറുമായുള്ള ചർച്ചയ്ക്കു ശേഷം മമതാ ബാനർജി. മമതയുടെ പ്രതികരണം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ആശ്വാസകരമാണ്. ഏകദേശം അരമണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷം മമത ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും അതോടൊപ്പം തന്നെ പ്രതിപക്ഷം ഒററക്കെട്ടാണെന്ന് പറയുകയും ചെയ്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 24

◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകുന്നേരം കൊച്ചിയിലെത്തും. നാവികവിമാനത്താവളത്തില്‍ വൈകുന്നേരം അഞ്ചിന് ഇറങ്ങുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളജ് വരെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്നു കോളജില്‍ നടക്കുന്ന യുവം പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. രാത്രി ഏഴിനാണ് കര്‍ദിനാള്‍മാര്‍ അടക്കം എട്ടു ക്രൈസ്തവ സഭകളുടെ മേലധ്യക്ഷരുമായുളള കൂടിക്കാഴ്ച. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ രാവിലെ തിരുവനന്തപുരത്തു നടക്കും. കൊച്ചിയിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു

രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇതോടെ മോദി പരാമർശത്തിൽ  രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആശ്വാസം.