മെയ് ഏഴിന് നടക്കാൻ ഇരിക്കുന്ന ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കായിക മന്ത്രാലയം നിർദേശിച്ചതെന്നാണ് വിവരം.കഴിഞ്ഞ പ്രതിഷേധത്തിൽ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതിൽ മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും താരങ്ങൾ പറഞ്ഞു. അതോോടൊപ്പം ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താത്കാലിക സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിർവാഹക സമിതിയുടെ ചുമതലകൾ താൽക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്ന് താരങ്ങൾ
