Posted inബിസിനസ്സ്

എക്സ്ചേഞ്ച് കച്ചവടത്തില്‍ നിറം മങ്ങി അക്ഷയതൃതീയ

അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്തെ ജ്വല്ലറികളിലെത്തിയത് പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍. ഏപ്രില്‍ 22, 23 തീയതികളിലായി നടന്ന അക്ഷയതൃതീയ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘സ്വര്‍ണോത്സവം’ ആയാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അക്ഷയതൃതീയയ്ക്ക് ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമായിരുന്നു വില. ഇക്കുറി വില ഗ്രാമിന് 5,575 രൂപയും പവന് 44,600 രൂപയുമായിരുന്നു. അതായത്, ഒരുവര്‍ഷത്തിനിടെ ഗ്രാമിന് കൂടിയത് 855 രൂപ; പവന് 6,840 രൂപയും. വന്‍ വിലക്കയറ്റം മൂലം ഇത്തവണ അക്ഷയതൃതീയയ്ക്ക് […]

Posted inടെക്നോളജി

‘കീപ് ഇന്‍ ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഇനി മുതല്‍ ഡിസപ്പിയറിങ് സന്ദേശങ്ങള്‍ നിലനിര്‍ത്താം, ‘കീപ് ഇന്‍ ചാറ്റ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. അപ്രത്യക്ഷമാകുന്ന ചില സന്ദേശങ്ങള്‍ പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയാതെ സംരക്ഷിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ സൂക്ഷിച്ചു വെക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍ അതിന് പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ് എന്ന ഫീച്ചറെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു സന്ദേശം […]

Posted inവിനോദം

‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ മോഷന്‍ പോസ്റ്റര്‍

സമ്മര്‍ ഇന്‍ ബത്ലഹേം സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. പ്രത്യേകിച്ച് ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍..’എന്ന ഗാനം. ഇപ്പോഴിതാ ഇതേപേരില്‍ ഒരു സിനിമ ഒരുങ്ങുകയാണ്. ‘മാരിവില്ലിന്‍ ഗോപുരങ്ങളു’ടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ആണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ഇന്ദ്രജിത്ത് ആണ് നായകന്‍. ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിദ്യാ സാഗര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോക്കേഴ്സ് മീഡിയ […]

Posted inവിനോദം

നാദിര്‍ഷായുടെ പുതിയ ചിത്രം ‘സംഭവം നടന്ന രാത്രി’

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. ‘സംഭവം നടന്ന രാത്രി’ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തില്‍ എത്തുന്നത്. ഞാന്‍ പ്രകാശന്‍, മകള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടന്‍ ലാല്‍, ബി ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഉദയകൃഷ്ണ, പിഷാരടി. നമിത പ്രമോദ്, ബിബിന്‍ ജോര്‍ജ് ഐ. എം വിജയന്‍ […]

Posted inഓട്ടോമോട്ടീവ്

7.46 ലക്ഷം മുതല്‍ 13.13 ലക്ഷം വരെ, ഫ്രോങ്‌സ് സ്വന്തമാക്കാം!

ബലേനോയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന ഫ്രോങ്‌സിന്റെ വില പ്രഖ്യാപിച്ചു. 1.2 ലിറ്റര്‍, 1 ലിറ്റര്‍ എന്‍ജിന്‍ വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 7.46 ലക്ഷം മുതല്‍ 13.13 ലക്ഷം രൂപ വരെയാണ്. 1.2 ലിറ്ററിന്റെ അടിസ്ഥാന വകഭേദത്തിന്റെ വില 7.46 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന്റെ വില 9.72 ലക്ഷം രൂപയുണ്ട്. 1 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിന്‍ മോഡലിന്റെ വില 9.72 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെ. ബലേനോയുമായി […]

Posted inപുസ്തകങ്ങൾ

താക്കോല്‍

ആനന്ദിന്റെ പഴയ കഥയായ ‘കാല’ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന രഹസ്യമയമായ ഒരു ലോകം. അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി. ‘താക്കോല്‍’. ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍. മാതൃഭൂമി. വില 97 രൂപ.  

Posted inആരോഗ്യം

വെസ്റ്റേണ്‍ ഭക്ഷണക്രമം പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കൂട്ടും

അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. വെസ്റ്റേണ്‍ ഭക്ഷണക്രമം പാലിക്കുന്നവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായി കണ്ടെത്തിയത്. വെസ്റ്റേണ്‍, പ്രൂഡന്റ്, മെഡിറ്ററേറിയന്‍ തുടങ്ങിയ ഡയറ്റുകള്‍ പിന്തുടരുന്നവരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 15,296 പുരുഷന്മാരില്‍ 17 വര്‍ഷമായി നടത്തിവന്ന പഠനത്തില്‍ ഇവരില്‍ 609 പേര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍തന്നെ വെസ്റ്റേണ്‍ ഡയറ്റ് പിന്തുടര്‍ന്നവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായുള്ളതെന്ന് കണ്ടെത്തിയത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ പാലുത്പന്നങ്ങള്‍, സംസ്‌കരിച്ച മാംസം, ശുദ്ധീകരിച്ച […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒരു ആൺകുട്ടിയെ കിട്ടി

എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒരു ആൺകുട്ടിയെ കിട്ടി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ച് ദിവസം പ്രായം തോന്നുന്ന കുഞ്ഞിനെ ഇന്നലെ രാത്രിയാണ് കിട്ടിയത്. കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ സുഖമായിരിക്കുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. നിയമനടപടികൾ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെഎസ് അരുൺകുമാർ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജസ്റ്റിസ് പിന്മാറിയതിനെ തുടർന്ന് എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു

നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായാണ് ഇന്ന് ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എം ആര്‍ ഷാ, മലയാളിയായ സിടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതിനെ തുടർന്ന് എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു.അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകുന്നേരം കേരളത്തിലെത്തും. വൈകുന്നേരം അഞ്ചിനു കൊച്ചി നാവികവിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് കോളജ് വരെ റോഡി ഷോയില്‍ പങ്കെടുക്കും. റോഡിന് ഇരുവശവും ബാരിക്കേഡുകള്‍പ്പുറത്തുള്ള ആളുകളെ അഭിവാദ്യം ചെയ്യും. തുടര്‍ന്നു കോളജില്‍ നടക്കുന്ന യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ തൊഴില്‍ മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. രാത്രി ഏഴിനാണ് കര്‍ദിനാള്‍മാര്‍ അടക്കം എട്ടു ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായുളള കൂടിക്കാഴ്ച. ഉച്ചയ്ക്കു രണ്ടു […]