Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ ജിദ്ദയില്‍ സജ്ജമാക്കി. നാവിക സേനാ കപ്പലായ ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. വെടിനിറുത്തില്‍ നിലവിലുള്ള രണ്ടു ദിവസത്തിനകം പരമാവധി പേരെ പുറത്തെത്തിക്കാനാണ് ശ്രമം. സംസ്ഥാനത്ത് അതിദരിദ്രരായി 64,006 കുടുംബങ്ങള്‍. ഇവര്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4 ശതമാനം മലപ്പുറം ജില്ലയിലും 11.4 ശതമാനം തിരുവനന്തപുരം ജില്ലയിലുമാണ്. ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ അഞ്ച് വര്‍ഷം […]

Posted inബിസിനസ്സ്

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ദ്ധന

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാംപാദത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായത്തില്‍ 29.96 ശതമാനം വര്‍ദ്ധന. അറ്റാദായം 9122 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 7018 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 31896 കോടി രൂപയായി. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 23339 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 40.2 ശതമാനം വര്‍ദ്ധിച്ച് 12605 കോടി രൂപയില്‍ നിന്നും 17667 കോടി രൂപയായി. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മുഹമ്മദ് റിയാസ് എംപി

വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മുഹമ്മദ് റിയാസ് എംപി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ പാത വിപുലീകരിയ്ക്കാതെ വന്ദേഭാരത് എക്സ്പ്രസിന് വേഗത്തിലോടാൻ കഴിയില്ലെന്നും പാത വിപുലീകരിക്കാൻ പക്ഷേ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.റെയിൽവേയുടെ കാര്യത്തിൽ കടുത്ത അവഗണനയാണ് കേരളത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. വന്ദേഭാരത് കെ റൈയിലിന് ബദലല്ല. കെ- റെയിൽ കേരളത്തിന്‌ അനിവാര്യമാണ്. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി റിയാസ് കണ്ണൂരിൽ ഡിവൈഎഫ്ഐ പരിപാടിയിൽ […]

Posted inവിനോദം

‘കസ്റ്റഡി’യിലെ ലിറിക്കല്‍ വീഡിയോ ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’

നാഗ ചൈതന്യ ചിത്രം ‘കസ്റ്റഡി’ വെങ്കട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവിന്റേതാണ് തിരക്കഥയും. ‘കസ്റ്റഡി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിലുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘കസ്റ്റഡി’ എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതില്‍ മകന്‍ യുവനും ഇളയരാജയ്‌ക്കൊപ്പമുണ്ട്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേന്‍, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. […]

Posted inവിനോദം

‘2018 എവരി വണ്‍ ഈസ് ഹീറോ’ ട്രെയിലര്‍

‘2018 എവരി വണ്‍ ഈസ് ഹീറോ’ എന്ന ചിത്രത്തിന്‍െ ട്രെയിലര്‍കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘2018 എവരി വണ്‍ ഈസ് ഹീറോ’ എന്ന ചിത്രത്തിന്‍െ ട്രെയിലര്‍ പുറത്തിറങ്ങി. അതിജീവനം, ധൈര്യം, മാനവികത, പ്രത്യാശ, പ്രചോദനം എന്നിവയുടെ നേര്‍സക്ഷ്യമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം മെയ് 5ന് തിയറ്ററുകളില്‍ എത്തും. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, […]

Posted inഓട്ടോമോട്ടീവ്

ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ബിജു മേനോനും!

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും നിവിന്‍ പോളിക്കും കുഞ്ചാക്കോ ബോബനും ശേഷം ബിജു മേനോനും വെല്‍ഫയറിന്റെ ആഡംബരത്തിലാണ്. കഴിഞ്ഞ ദിവസമാണ് ബിജു മേനോന്‍ പുതിയ വാഹനം സ്വന്തമാക്കിയത്. നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം കറുപ്പ് നിറത്തിലുള്ള പുതിയ വെല്‍ഫയര്‍ ഗാരിജിലെത്തിച്ചത്. രണ്ടു മോഡലുകളില്‍ ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 94.95 ലക്ഷം രൂപയും 96.55 ലക്ഷം രൂപയുമാണ്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 […]

Posted inപുസ്തകങ്ങൾ

ഒമാനിലെ നാടോടിക്കഥകള്‍

വാദിബനീ ഖാലിദിലെ വ്യാപാരി, മന്ത്രവാദിയും മകനും, ഫാദിലിന്റെ കുതിര, മുത്തച്ഛന്‍ പറഞ്ഞ കഥ, ആശാരിയുടെ മകള്‍, ഈത്തപ്പഴക്കല്ല്, വൃക്ഷത്തെ വിവാഹം കഴിച്ച പെണ്‍കുട്ടി, പ്രിയപ്പെട്ട മകന്‍… ഒമാനിലെ ജനതയ്ക്കിടയില്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വാമൊഴിയായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന രസകരമായ നാടോടിക്കഥകള്‍. ‘ഒമാനിലെ നാടോടിക്കഥകള്‍’. ഹാറൂണ്‍ റഷീദ്. ചിത്രീകരണം – ടി.വി. ഗിരീഷ്‌കുമാര്‍. മാതൃഭൂമി. വില 150 രൂപ.  

Posted inആരോഗ്യം

സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍

18 വയസ്സ് മുതല്‍ 50 വയസ്സ് വരെയുളള സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 5 പ്രധാന വിറ്റാമിനുകള്‍ ഏതെന്ന് അറിയാം. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ നിന്ന് രക്തം നഷ്ടപ്പെടുന്നു. എന്നാല്‍ ശരീരത്തിലേക്ക് ഓക്സിജന്‍ കൈമാറാന്‍ അയണ്‍ അനിവാര്യമാണ്. അതിനാല്‍ ആരോഗ്യത്തോടെയിരിക്കാന്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം ഏറെ പ്രധാനമാണ്. സ്ത്രീകളുടെ ഹൃദയം, പേശികള്‍, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും കാത്സ്യം ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിലെ രക്തം, നാഡീകോശങ്ങള്‍, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 7 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവധ പ്രദേശങ്ങളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും  കോട്ടയം ജില്ലയിൽ 38°C വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 37°C വരെയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. […]

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രിയുടെ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു

പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സംഭവത്തില്‍ ഡിസിപി അന്വേഷണം തുടങ്ങിയെന്ന് സി എച്ച് നാഗരാജു പറഞ്ഞു. തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്ന് പരിശോധിക്കുകയാണ്. ചോർച്ചയിൽ ആശങ്ക വേണ്ടെന്നും പകരം പല സ്കീമുകളും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷ ക്രമീകരണങ്ങൾ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേര്‍ത്തു.