ലോകം അടഞ്ഞുപോയ നാളുകളില്‍ ഒരു മധ്യവര്‍ഗ മലയാളി തന്റെ ഓര്‍മകള്‍ രേഖപ്പെടുത്തുന്നു. അതില്‍ ഗ്രാമമുണ്ട്, ഉത്സവമുണ്ട്, ഗ്രാമത്തില്‍ നിന്ന് അയാള്‍ താണ്ടിയ ദൂരങ്ങളൊക്കെയുമുണ്ട്. പല നാടുകള്‍, ദേശങ്ങള്‍, സംസ്‌കാരങ്ങള്‍. ഒരു മനുഷ്യന്‍ തന്റെ ഓര്‍മകളെ കുറിക്കുമ്പോള്‍ അയാളുടെ അനുഭവങ്ങളുടെ ചരിത്രം രേഖപ്പെടുത്തപ്പെടുന്നു. മനുഷ്യന്റെ ചിന്തയുടെ, ഒരു കാലഘട്ടത്തിന്റെയൊക്കെ അടയാളപ്പെടുത്തലായി അത് മാറുന്നു. കുന്നോളമുള്ള തന്റെ ഓര്‍മകള്‍ പകര്‍ത്തുമ്പോള്‍ ഇന്നലെകളുടെ ചിത്രങ്ങളും അയാള്‍ വായനക്കാരന് കൈമാറുന്നു. ‘തിരിഞ്ഞുനോക്കുമ്പോള്‍’. വി. എം. സുധീര്‍. ഗ്രാസ് റൂട്ട്‌സ്. വില: 480 രൂപ. […]
നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ചയുണ്ടോ?
കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ച ആണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം. അലര്‍ജി ഉണ്ടെങ്കില്‍ കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാം. എന്തെങ്കിലും പൊടികള്‍ അലര്‍ജി ഉണ്ടാക്കുമ്പോള്‍ ശരീരം ഹിസ്റ്റമിന്‍ എന്ന കെമിക്കല്‍ ഉല്‍പാദിപ്പിക്കും. ഇത് കണ്ണുകള്‍ക്കു താഴെയുള്ള രക്തക്കുഴലുകളെ ചുരുക്കും. ഇതാണ് കണ്ണുകള്‍ തടിച്ചു വീര്‍ത്തും തളര്‍ന്നും കാണപ്പെടാന്‍ കാരണം. കണ്ണുകള്‍ തളരാന്‍ മറ്റൊരു കാരണം ജലാംശം കുറയുന്നതാണ്. […]
മധ്യാഹ്ന വാര്‍ത്തകള്‍
ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍. പഞ്ചാബിലെ മോഗ ജില്ലയിലെ റോഡെ ഗുരുദ്വാര വളഞ്ഞ പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. അമൃത്പാലിനെയും കൂട്ടാളികളെയും ആസാമിലെ ദിബ്രുഗഡിലെ ജയിലിലേക്കു മാറ്റും. അമൃത്പാലിന്റെ ഭാര്യയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിലാക്കുകയും ചെയ്തതിനു പിറകേയാണ് ഇയാള്‍ കീഴടങ്ങിയത്. സമാധാനം പാലിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ പൊലീസ് വലയില്‍നിന്ന് രക്ഷപ്പെട്ട അമൃത്പാലിനായി രാജ്യത്തിന്റെ പല ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ ഒരു മാസമായി തെരച്ചില്‍ […]
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണം
എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്തിമ സ്ഥിരീകരണം ഇന്ന് വരും. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. വില്ലിങ്ടൺ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും.
വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രതിഷേധം
ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. വന്ദേഭാരത് സ്റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. ഇതുകൂടാത വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്സ്പ്രസ്,പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയത്തിൽ മാറ്റം വരുത്തി. ഇന്നും നാളെയും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ
ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് അറസ്റ്റിൽ . അറസ്റ്റ് വിവരം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ കീഴടങ്ങിയതാണെന്നാണ് വിവരം. അമൃത്പാലിനെയും കൂട്ടാളികളെയും അസമിലെ ദിബ്രുഗഡിലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. സമാധാനം പാലിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പുരോഗമിക്കുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പുരോഗമിക്കുന്നു. ഇതോടൊപ്പം പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോര്‍ന്നതില്‍ ഡിജിപി റിപ്പോർട്ട് തേടി.അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാന്‍ നിർദ്ദേശം നല്‍കി. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.അതീവ സുരക്ഷാ പ്രാധാന്യമുള്ള റിപ്പോർട്ട് സേനയിൽ നിന്നുതന്നെ ചോർന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴേത്തട്ടിലേക്ക് വാട്സ്‌ആപ്പ് വഴി അയച്ചപ്പോൾ ചോർന്നതെന്നാണ് കരുതുന്നത്.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്നെന്ന് കെജിഎംഒഎ
ആവർത്തിച്ചുള്ള വി ഐ പി ഡ്യൂട്ടി മൂലം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുകയാണെന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ . സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആനുപാതികമായി വേണ്ട ഡോക്ട്ടർമാർ പോലും ഇല്ലാതിരിക്കെയാണ് ഈ സാഹചര്യം. വിമാനത്താവളമുള്ള ജില്ലയായതിനാൽ വി ഐ പി കൾ ധാരാളമായി എത്തുന്നുണ്ടെന്നും ഇവരുടെ സുരക്ഷിത യാത്രയ്ക്കായി നിയോഗിക്കപ്പെടുന്നതു സർക്കാർ ആശുപത്രി ഡോക്ടർമാരാണ്. വി ഐ പി യെ മണിക്കൂറുകളോളം ആംബുലൻസുകളിൽ അനുഗമിക്കേണ്ടി വരുന്നതിനാൽ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉണ്ടാവില്ല. […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 23
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു രണ്ടു ദിവസം മാത്രം ശേഷിച്ചിരിക്കേ, സുരക്ഷാ വീഴ്ചകളില്‍ വലഞ്ഞ് പോലീസ്. ഇന്റലിജന്‍സിന്റെ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതും ഭീഷണിക്കത്തും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടു തേടി. രണ്ടു വിഷയങ്ങളിലും കേരള പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊച്ചിയില്‍ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സുരക്ഷാ ആലോചന യോഗത്തിലെ തര്‍ക്കങ്ങളും വിവാദമായി. ◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണം ഉന്നയിച്ച ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ […]
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്.ഇരുപതോളം പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
