എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അന്തിമ സ്ഥിരീകരണം ഇന്ന് വരും. കൂടിക്കാഴ്ചയ്ക്ക് രണ്ട് സ്ഥലങ്ങളാണ് ശുപാർശ ചെയ്തിരിക്കുന്നത്. വില്ലിങ്ടൺ ഐലന്റിലെ താജ് വിവാന്ത ഹോട്ടലും, യുവം പരിപാടി നടക്കുന്ന തേവര എസ്എച്ച് കോളേജിലും വെച്ച് പ്രധാനമന്ത്രി ഇവരെ കാണും.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണം
