പത്മരാജ് രതീഷ്, ഷോബി തിലകന്, അശ്വതി നായര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര് ബി എന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലര് ചിത്രത്തിലെ ലിറിക്കല് വീഡിയോ ഗാനം റിലീസായി. രാജേഷ് ട്വിങ്കിള് എഴുതിയ വരികള്ക്ക് ഷാ ബ്രോസ് സംഗീതം പകര്ന്ന് സരിത രാജീവ് ആലപിച്ച ‘മാണിക്യവല്ലിയേ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പ്രാണ ക്രിയേഷന്സിന്റെ ബാനറില് രജിത് എസ് കഥയെഴുതി നിര്മ്മിക്കുന്ന ഈ ചിത്രത്തില് ബിനോജ് കുളത്തൂര്, കുമാര് സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോണ്, അരുണ് സോള്, ജയറാം, ശോഭ തുടങ്ങിയവരും അഭിനയിക്കുന്നു. തിരുവനന്തപുരത്തും കൊല്ലത്തുമായി ചിത്രീകരണം പൂര്ത്തിയായ വല്ലി ഉടന് പ്രദര്ശനത്തിനെത്തും.
