ഇന്ത്യന് ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുന്തലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന് ഇന്ത്യന് ചിത്രം ‘രണബാലി’ യിലെ പുതിയ ലിറിക്കല് ഗാനത്തിന്റെ മലയാളം വേര്ഷന് പുറത്തുവിട്ടു. ‘രാവുപൊതിയും’ എന്ന ഗാനത്തിന്റെ സംഗീതം അജയ് – അതുല് ആണ്. പാര്വതി മീനാക്ഷി ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള് സിജു തുറവൂരിന്റേതാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഏന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ആകെ 30 മില്യണിലധികം കാഴ്ചക്കാരെയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാഹുല് സംകൃത്യന് സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര് 16ന് തിയറ്ററുകളില് എത്തും.
