2 24

സുരക്ഷ കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ ഒന്നുമുതല്‍ കോള്‍ വിളിക്കുന്ന ആളിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ നടപ്പിലാക്കാന്‍ ടെലികോം സേവന ദാതാക്കളോട് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി. 2ജി, 3ജി നെറ്റ് വര്‍ക്കുകളിലും പബ്ലിക് സ്വിച്ച്ഡ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കും. കോള്‍ വരുമ്പോള്‍ സ്‌ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പര്‍ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് ഉപയോക്താവിന്റെ കോണ്‍ടാക്ടുകളില്‍ സേവ് ചെയ്തിട്ടുള്ള പേര് കാണിക്കും. നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ ആഭ്യന്തര കോളുകള്‍ക്കായി ഒറിജിനേറ്റിങ് ടെലികോം ഓപ്പറേറ്ററുടെ സബ്സ്‌ക്രൈബര്‍ ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിളിക്കുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കും. അന്തരാഷ്ട്ര കോളുകള്‍ക്ക്, സ്‌ക്രീനില്‍ ഇന്റര്‍നാഷണല്‍ കോള്‍ എന്ന് പ്രദര്‍ശിപ്പിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *