സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്റെ വില 1,08,120 രൂപയാണ് ഇന്നത്തെ വില. 75 രൂപ താഴ്ന്ന് 13,515 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 105 രൂപ താഴ്ന്ന് 11,060 രൂപയായി. പവന് 88,480 രൂപയും. 14 കാരറ്റിന്റേതിന് ഇന്നത്തെ ഗ്രാം വില 8,650 രൂപയാണ്. വെള്ളിവില ഗ്രാമിന് 230 രൂപയായി കുറഞ്ഞു. ഒക്ടോബര്‍ 11ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,11,040 രൂപയായിരുന്നു. മാസത്തെ ഉയര്‍ന്ന വിലയായിരുന്നു ഇത്. എന്നാല്‍, അടുത്ത നാലു ദിവസം കൊണ്ട് പവനില്‍ കുറഞ്ഞത് 2,920 രൂപയാണ്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. ഇതിന് പുറമേ അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
