പ്രമുഖ വാഹന നിര്മ്മാതാക്കളായ ടൊയോട്ട അവരുടെ ജനപ്രിയ മോഡലായ ഗ്ലാന്സയുടെ അപ്ഡേറ്റ് വേര്ഷന് പുറത്തിറക്കി. 6.99 ലക്ഷം രൂപയാണ് ഗ്ലാന്സ ഫെയ്സ് ലിഫ്റ്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില. അപ്ഡേറ്റ് ചെയ്ത ബലേനോയെ അടിസ്ഥാനമാക്കിയ ഈ ഹാച്ച്ബാക്കിന്റെ മുന്ഭാഗത്ത് ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ബ്ലൂയിഷ് ബ്ലാക്ക്, ഡിജിറ്റല് ടീല് ഗ്രീന് എന്നി പുതിയ രണ്ടു നിറങ്ങളില് കൂടി ഇത് ലഭ്യമാകും. ബലേനോയുടെ 1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിനാണ് ഇതില് ഉപയോഗിച്ചിരിക്കുന്നത്. ഇത് 82 ബിഎച്ച്പി കരുത്തും 113 എന്എം ടോര്ക്കും ഉല്പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല് അല്ലെങ്കില് എഎംടി ഗിയര്ബോക്സുകളില് ഇത് ലഭ്യമാണ്. കൂടാതെ സിഎന്ജി ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അഞ്ചു വേരിയന്റുകളിലാണ് ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് ലഭ്യമാകുക. 6.99 ലക്ഷം രൂപ മുതല് 10.49 ലക്ഷം രൂപ വരെയാണ് വിലകള്.
ടൊയോട്ട ഗ്ലാന്സയുടെ അപ്ഡേറ്റ് വേര്ഷന്
