പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പുരോഗമിക്കുന്നു. ഇതോടൊപ്പം പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോര്‍ന്നതില്‍ ഡിജിപി റിപ്പോർട്ട് തേടി.അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാന് നിർദ്ദേശം നല്കി. അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിൽ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.അതീവ സുരക്ഷാ പ്രാധാന്യമുള്ള റിപ്പോർട്ട് സേനയിൽ നിന്നുതന്നെ ചോർന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴേത്തട്ടിലേക്ക് വാട്സ്ആപ്പ് വഴി അയച്ചപ്പോൾ ചോർന്നതെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പുരോഗമിക്കുന്നു.
