ആവർത്തിച്ചുള്ള വി ഐ പി ഡ്യൂട്ടി മൂലം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുകയാണെന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ . സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആനുപാതികമായി വേണ്ട ഡോക്ട്ടർമാർ പോലും ഇല്ലാതിരിക്കെയാണ് ഈ സാഹചര്യം. വിമാനത്താവളമുള്ള ജില്ലയായതിനാൽ വി ഐ പി കൾ ധാരാളമായി എത്തുന്നുണ്ടെന്നും ഇവരുടെ സുരക്ഷിത യാത്രയ്ക്കായി നിയോഗിക്കപ്പെടുന്നതു സർക്കാർ ആശുപത്രി ഡോക്ടർമാരാണ്. വി ഐ പി യെ മണിക്കൂറുകളോളം ആംബുലൻസുകളിൽ അനുഗമിക്കേണ്ടി വരുന്നതിനാൽ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉണ്ടാവില്ല. സ്വകാര്യ ആശുപത്രി ഡോക്ടർമാർമാരെക്കൂടി ഉൾപ്പെടുത്തിയോ എൻ എച്ച് എം താൽക്കാലിക ഡോക്ട്ടർമാരുടെ ഒരു പൂൾ ഉണ്ടാക്കിയോ പ്രശ്നം പരിഹരിക്കാമെങ്കിലും ഇതിനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റുന്നെന്ന് കെജിഎംഒഎ
